അത് വ്യാജ അക്കൗണ്ട്; ശുഭ്മാന്‍ ഗില്ലിനൊപ്പമുള്ളത് ഡിപ് ഫേക്ക് ഫോട്ടോ: പ്രതികരണവുമായി സാറ

നമ്മുടെ സന്തോഷവും സങ്കടങ്ങളും ദിവസേനയുള്ള കാര്യങ്ങളുമൊക്കെ പങ്കുവെയ്ക്കാന്‍ ഏറ്റവും മനോഹരമായ ഇടമാണ് സാമൂഹ്യ മാധ്യമങ്ങള്‍.
സാറ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ക്രിക്കറ്റ് താരം ഗില്‍ ഇരിക്കുന്ന ഡീപ് ഫേക്ക് ചിത്രം
സാറ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ക്രിക്കറ്റ് താരം ഗില്‍ ഇരിക്കുന്ന ഡീപ് ഫേക്ക് ചിത്രം


മുംബൈ:  സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ തന്റെ ഡീപ് ഫേക്ക് ചിത്രങ്ങളില്‍ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍. തന്റെ പേരില്‍ എക്സിലുള്ള അക്കൗണ്ട് വ്യാജമാണെന്നും സാറ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോടായി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായി ചേര്‍ത്തുള്ള വ്യാജ ചിത്രങ്ങളാണു സാറയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണു തനിക്ക് അക്കൗണ്ട് ഉള്ളതെന്നും മറ്റെല്ലാം വ്യാജമാണെന്നും സാറ പറഞ്ഞു. 'നമ്മുടെ സന്തോഷവും സങ്കടങ്ങളും ദിവസേനയുള്ള കാര്യങ്ങളുമൊക്കെ പങ്കുവെയ്ക്കാന്‍ ഏറ്റവും മനോഹരമായ ഇടമാണ് സാമൂഹ്യ മാധ്യമങ്ങള്‍. എന്നാല്‍ സാങ്കേതികത ദുരുപയോഗം ചെയ്ത് സത്യത്തെയും ഇന്റര്‍നെറ്റിന്റെ ആധികാരികതെയും ഇല്ലാതാക്കുന്നത് അലോസരപ്പെടുത്തുന്നതാണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത നിരവധി ഡീപ്‌ഫെയ്ക് ചിത്രങ്ങള്‍ കാണാനിടയായി. 

വ്യാജ എക്‌സ്  അക്കൗണ്ടിലൂടെ ഞാനെന്ന വ്യാജേന ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. എനിക്ക് എക്‌സില്‍ അക്കൗണ്ട് ഇല്ല. ഇക്കാര്യം എക്‌സ് അധികൃതര്‍ ശ്രദ്ധിക്കുമെന്നും വ്യാജ പേജുകള്‍ നീക്കുമെന്നും കരുതുന്നു. വിനോദോപാധികളെന്ന തരത്തില്‍ വ്യാജ വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കരുത്. യാഥാര്‍ഥ്യത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ആശയവിനിമയത്തെ നമുക്ക് പ്രോത്സാഹിപ്പിക്കാം'-  സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം, സാറയുമായി ഗില്‍ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അടുത്തിടെ മുംബൈയിലെ ഹോട്ടലില്‍ സാറയും ഗില്ലും ഒരുമിച്ചെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനോടു പ്രതികരിക്കാന്‍ ഇരുവരും തയാറായിട്ടില്ല.

അടുത്ത കാലത്തായി രശ്മിക മന്ദാന, കാജോള്‍, കത്രീന കൈഫ് തുടങ്ങി നിരവധി താരങ്ങള്‍ ഡീപ്ഫേക്കുകള്‍ക്ക് ഇരയായിരുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി നിര്‍മിക്കുന്ന, യഥാര്‍ഥമെന്ന് തോന്നുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദം ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ തുടങ്ങിയവയെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com