'കരുണയുടെ ഊടും പാവും'; ഇനി പട്ടുനൂല്‍പ്പുഴുക്കളെ കൊല്ലില്ല, പട്ട് വേര്‍തിരിക്കാന്‍ പുതിയ രീതിയുമായി ഒഡിഷ 

പട്ടുനൂല്‍പ്പുഴുവിനെ കൊല്ലാതെ തന്നെ പട്ട് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന പുതിയ രീതി വികസിപ്പിച്ചെടുത്ത് ഒഡിഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭുവനേശ്വര്‍: പട്ടുനൂല്‍പ്പുഴുവിനെ കൊല്ലാതെ തന്നെ പട്ട് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന പുതിയ രീതി വികസിപ്പിച്ചെടുത്ത് ഒഡിഷ. പരമ്പരാഗതമായി പട്ടുനൂല്‍പ്പുഴുവിനെ ഇല്ലായ്മ ചെയ്താണ് പട്ട് വേര്‍തിരിച്ചെടുക്കുന്നത്. ഇത് ഉപയോഗിച്ചാണ് പട്ടുസാരി നെയ്യുന്നത്. പുതിയ രീതി ഉപയോഗിച്ച് വേര്‍തിരിച്ചെടുത്ത പട്ടിന് കരുണ പട്ട് എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്ന് ഒഡിഷയിലെ കൈത്തറി വകുപ്പ് അറിയിച്ചു.

പട്ടുനൂല്‍പ്പുഴുവിനോടുള്ള സഹാനുഭൂതിയുടെ ഭാഗമായാണ് പുതിയതായി വികസിപ്പിച്ചെടുത്ത പട്ടിന് കരുണ എന്ന പേര് നല്‍കിയത്. 20000ത്തോളം പട്ടുനൂല്‍പ്പുഴുക്കളെ കൊന്നാണ് പരമ്പരാഗതമായി മള്‍ബറി പട്ടുസാരി നെയ്യുന്നത്. സമാനമായി പരമ്പരാഗതമായ രീതിയില്‍ തസര്‍ പട്ടുസാരി നെയ്യുന്നതിന് ആയിരക്കണക്കിന് പട്ടുനൂല്‍പ്പുഴുക്കളെയും കൊലപ്പെടുത്തേണ്ടി വരും.

'മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് എല്ലായ്‌പ്പോഴും അഹിംസയുടെ ആശയം പ്രോത്സാഹിപ്പിക്കുകയും എല്ലാ ഉല്‍പാദന പ്രക്രിയകളും അതേപടി പിന്തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പട്ടുനൂല്‍പ്പുഴുക്കളെ കൊല്ലുന്ന പരമ്പരാഗത രീതിയെ തകര്‍ത്തുകൊണ്ട് കരുണയെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.'- കൈത്തറി വകുപ്പ് ഡയറക്ടര്‍ ഷോവന്‍ കൃഷ്ണ സാഹു പറഞ്ഞു.

പുഴു കൊക്കൂണില്‍ നിന്ന് പറന്നുപോകുമ്പോള്‍ അത് നാരിനെ കീറുന്നു. തുടര്‍ന്നാണ് ചായം പൂശുന്നതിനും നെയ്‌തെടുക്കുന്നതിനും പാകമായ സില്‍ക്ക് ഫൈബര്‍ വികസിപ്പിക്കുന്നത്. 'കരുണ സില്‍ക്ക്' പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് നെയ്‌തെടുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com