അവരുടെ മനസ്സു കെടാതെ നോക്കണം; ഉല്ലാസത്തിന്‌ 'കള്ളനും പൊലീസും', യോഗ; ലുഡോയും ചെസ് ബോര്‍ഡും ചീട്ടും - വീഡിയോ 

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് 12 ദിവസമായി കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ സമ്മര്‍ദ്ദം കുറച്ച് മാനസിക ഉല്ലാസം നല്‍കാന്‍ ലുഡോയും ചീട്ടും
തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം, ഫയൽ/പിടിഐ
തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം, ഫയൽ/പിടിഐ

ഡെറാഡൂണ്‍: സില്‍ക്യാര തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതിനാല്‍ തൊഴിലാളികളുടെ മാനസികോരോഗ്യം തകരാതെ നോക്കുന്നതില്‍ ശ്രദ്ധയൂന്നി അധികൃതര്‍. മാനസിക ഉല്ലാസം ലഭിക്കുന്നതിനുള്ള ഉപാധികള്‍ തുരങ്കത്തിലേക്ക് എത്തിച്ചുനല്‍കാനാണ് ആലോചന. ലൂഡോ, ചീട്ട്, ചെസ് ബോര്‍ഡ് തുടങ്ങിയവയൊക്കെ എത്തിക്കാനാണ് നീക്കം നടത്തുന്നത്. സമ്മര്‍ദ്ദത്തില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഇത്തരം കളികളില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം. 

ഇന്നലെ രാത്രി തന്നെ തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഓഗര്‍ ഡ്രില്ലിങ് മെഷീനില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡ്രില്ലിങ് ജോലികള്‍ ഇന്നലെ രാത്രി വൈകി നിര്‍ത്തിവെച്ചതോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും വൈകും. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ കളികളില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യുമെന്ന നിഗമനത്തില്‍ എത്തിയത്. 

'തൊഴിലാളികളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലുഡോ, ചെസ്സ് ബോര്‍ഡുകള്‍, പ്ലേയിംഗ് കാര്‍ഡുകള്‍ ( ചീട്ട്) എന്നിവ നല്‍കാനാണ് ആലോചന. ഓപ്പറേഷന്‍ വൈകുകയാണ്, കുറച്ച് സമയമെടുക്കുമെന്ന് തോന്നുന്നു. 41 തൊഴിലാളികളുടെയും ആരോഗ്യനില തൃപ്തികരമാണ്.  എന്നാല്‍  മാനസികമായ ആരോഗ്യവും പ്രധാനമാണ്. ഇത് കണക്കിലെടുത്താണ് കളികളില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശിക്കുന്നത്'-മനോരോഗ വിദഗ്ധന്‍ ഡോ. രോഹിത് ഗോണ്ട്വാള്‍ പറഞ്ഞു. അതിനിടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കള്ളനും പൊലീസും കളിക്കുന്നുണ്ടെന്നും യോഗയും വ്യായാമവും ചെയ്യുന്നുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞതായും രോഹിത് കൂട്ടിച്ചേര്‍ത്തു.

അതിനിടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുതിയ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷിച്ച് വരികയാണെന്ന് സ്‌ക്വാഡ്രോണ്‍ ഇന്‍ഫ്രാ മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ സിറിയക് ജോസഫ് പറഞ്ഞു. ജിപിഎസ് ഇല്ലാത്ത സ്ഥലത്തും ഡ്രോണ്‍ പ്രവര്‍ത്തിക്കും. ഇത്തരമൊരു ഡ്രോണ്‍ ആദ്യമായാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com