'ക്ഷമയോടെ കാത്തിരിക്കേണ്ടി വരും': ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവരുടെ രക്ഷാപ്രവര്‍ത്തനം നീളുമെന്ന് റിപ്പോര്‍ട്ട്

മാനുവല്‍ ഡ്രില്ലിംഗിലൂടെ മുകളില്‍ നിന്ന് 86 മീറ്റര്‍ താഴേക്ക് തുരക്കാനും ആലോചനയുണ്ട്
രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ചോദിച്ചു മനസിലാക്കുന്നു/പിടിഐ
രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ചോദിച്ചു മനസിലാക്കുന്നു/പിടിഐ

ഉത്തരകാശി: സില്‍ക്യാര തുരങ്കം തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ കുടുങ്ങിയതിനാല്‍ തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം വീണ്ടും നീളും. കുടുങ്ങിയ 41 പേരെ രക്ഷപ്പെടുത്താനുള്ള മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ദൗത്യസംഘം. ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അത്താ ഹസ്‌നൈന്‍ ഡല്‍ഹിയില്‍ പറഞ്ഞു. 

മാനുവല്‍ ഡ്രില്ലിംഗിലൂടെ മുകളില്‍ നിന്ന് 86 മീറ്റര്‍ താഴേക്ക് തുരക്കാനും ആലോചനയുണ്ട്. വളരെ സമയമെടുക്കുമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അന്താരാഷ്ട്ര ടണലിംഗ് ഉപദേഷ്ടാവ് അര്‍നോള്‍ഡ് ഡിക്സ് പറയുന്നത്. മാനുവല്‍ ഡ്രില്ലിങിനായുള്ള ഉപകരണങ്ങള്‍ ശനിയാഴ്ച സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മാനുവല്‍ ഡ്രില്ലിങ് ആരംഭിക്കുമെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. 

ഓഗര്‍ മെഷീന് കേടുപാടുകള്‍ സംഭവിച്ചുവെന്ന് ശനിയാഴ്ച അന്താരാഷ്ട്ര വിദഗ്ധനായ ഡിക്സ് മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞതോടെയാണ് പ്രശ്‌നത്തിന്റെ വ്യാപ്തി അറിയുന്നത്. എന്നാല്‍ 41 പേരും സുരക്ഷിതരാണെന്നും അവര്‍ വീടുകളിലേക്ക് തിരികെ എത്തുമെന്നുമാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com