ഏഴു തൊഴിലാളികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സൂറത്ത് ഫാക്ടറി തീപിടിത്തത്തില്‍ 27 പേര്‍ക്ക് പൊള്ളലേറ്റു; തിരച്ചില്‍

തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി
സൂറത്ത് ഫാക്ടറിയിലെ സ്‌ഫോടനം/ പിടിഐ
സൂറത്ത് ഫാക്ടറിയിലെ സ്‌ഫോടനം/ പിടിഐ

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു തൊഴിലാളികള്‍ വെന്തുമരിച്ചു. 27 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

സൂറത്തിലെ ഏതര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ അണച്ചശേഷം ചൂടും പുകയും അടങ്ങിയപ്പോള്‍ നടത്തിയ തിരിച്ചിലിലാണ് വ്യാഴാഴ്ച ഏഴുപേരുടെ മൃതദേഹങ്ങള്‍ കത്തിച്ചാമ്പലായ നിലയില്‍ കണ്ടെത്തിയത്. 

പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. കമ്പനിയിലെ കെമിക്കല്‍ സ്റ്റോറേജ് ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com