മുന്‍ ഐപിഎസ് ഓഫീസറുടെ ഡീപ്‌ഫേക്ക്; സൈബര്‍ തട്ടിപ്പില്‍ കുരുങ്ങി എഴുപ്പത്തിയാറുകാരന്‍

ചോദിക്കുന്ന പണം നല്‍കിയില്ലെങ്കില്‍ യുവതിയുമൊത്തുള്ള നഗ്‌നവിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗാസിയാബാദ്: ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പില്‍ എഴുപ്പത്തിയാറുകാരന് 74,000 രൂപ നഷ്ടമായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് തട്ടിപ്പ് നടന്നത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വ്യാജവീഡിയോ നിര്‍മ്മിച്ച് അരവിന്ദ് ശര്‍മയെന്ന(76) കാരനെ സംഘം തട്ടിപ്പിനിരയാക്കുകയായിരുന്നു.

പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങിയ അരവിന്ദ് ശര്‍മയെ ഫേസ്ബുക്ക് വിഡിയോ കോള്‍ വഴി ബന്ധപ്പെട്ട തട്ടിപ്പ് സംഘം മറുവശത്ത് നഗ്‌നയായ യുവതിയെ കാണിക്കുകയായിരുന്നു. അസ്വഭാവികത തോന്നിയ അരവിന്ദ് ഫോണ്‍ കട്ട് ചെയ്തു.ഒരു മണിക്കൂറിനുള്ളില്‍ വാട്‌സാപ്പില്‍ വീണ്ടും വിഡിയോ കോള്‍ വന്നു. യൂണിഫോംധാരിയായ പൊലീസുകാരനായിരുന്നു അത്. ചോദിക്കുന്ന പണം നല്‍കിയില്ലെങ്കില്‍ യുവതിയുമൊത്തുള്ള നഗ്‌നവിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 

മാനഹാനി ഭയന്ന് ഇദ്ദേഹം പൊലീസ് വേഷത്തിലെത്തിയ ആളുടെ ഭീഷണിയില്‍ വഴങ്ങി. ഇയാള്‍ നല്‍കിയ അക്കൗണ്ട് നമ്പറിലേക്ക് 5000 രൂപ ഇട്ടു. പിന്നാലെ പതിനായിരവും അന്‍പതിനായിരവും ഭീഷണിക്ക് വഴങ്ങി നല്‍കി. കയ്യിലെ സമ്പാദ്യം തീര്‍ന്നതോടെ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും വായ്പയെടുത്തും പണം നല്‍കി. 

ഒടുവില്‍ ഗത്യന്തരമില്ലാതെ ജീവനൊടുക്കാനൊരുങ്ങിയപ്പോഴാണ്  വിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞത്.  ഇതോടെ പൊലീസുകാരന്‍ ആരെന്ന് ഗൂഗിള്‍ വഴി അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. മുന്‍ ഐപിഎസുകാരനായ പ്രേം പ്രകാശിന്റെ പേരിലാണ് ഭീഷണി സന്ദേശമെന്ന് തിരിച്ചറിഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഡീപ്‌ഫേക്ക് തട്ടിപ്പെന്ന് കണ്ടെത്തിയത്. തട്ടിപ്പ് സംഘത്തെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com