വെറും 14 മിനിറ്റിന് ക്ലീന്‍, ഒരേസമയം വന്ദേഭാരത് ട്രെയിനുകള്‍ വൃത്തിയാക്കി റെയില്‍വേ- വീഡിയോ 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകള്‍ ഒരേ സമയം വൃത്തിയാക്കി
വന്ദേഭാരത് ട്രെയിൻ വൃത്തിയാക്കുന്ന ദൃശ്യം, പിടിഐ
വന്ദേഭാരത് ട്രെയിൻ വൃത്തിയാക്കുന്ന ദൃശ്യം, പിടിഐ

ന്യൂഡല്‍ഹി:  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകള്‍ ഒരേ സമയം വൃത്തിയാക്കി. ഇതില്‍ എന്താണ് പുതുമ എന്ന ചോദ്യം സ്വാഭാവികം. എല്ലാ ട്രെയിനുകളും വെറും 14 മിനിറ്റ് കൊണ്ട് വൃത്തിയാക്കി അമ്പരപ്പിച്ചിരിക്കുകയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍. 

സ്വച്ഛത ഹി സേവ മിഷന്റെ ഭാഗമായാണ് റെയില്‍വേയില്‍ പരിപാടി സംഘടിപ്പിച്ചത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഞൊടിയിടയില്‍ വന്ദേഭാരത് ട്രെയിനുകള്‍ വൃത്തിയാക്കുന്നതിന് തുടക്കമിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകളാണ് ഒരേസമയം വൃത്തിയാക്കിയത്. കേരളത്തില്‍ ഓടുന്ന വന്ദേഭാരത് ഉള്‍പ്പെടെ 29 ട്രെയിനുകളാണ് ഒരേ സമയം വൃത്തിയാക്കുന്നതില്‍ പങ്കാളിയായത്.

നിലവില്‍ സെമി ഹൈ സ്പീഡ് ട്രെയിനുകള്‍ വൃത്തിയാക്കാന്‍ മൂന്ന് മുതല്‍ നാലുമണിക്കൂര്‍ വരെയാണ് സമയം എടുക്കുന്നത്. വൃത്തിയാക്കുന്നതില്‍ ജപ്പാന്റെ മാതൃക പിന്തുടരാന്‍ റെയില്‍വേ തീരുമാനിക്കുകയായിരുന്നു. ഏഴ് മിനിറ്റ് കൊണ്ടാണ് ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍ വൃത്തിയാക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ 14 മിനിറ്റിനകം വൃത്തിയാക്കുന്നത് ഒരു ദൈനംദിന പ്രവൃത്തിയാക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com