ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും വിമാനാപകടത്തിൽ മരിച്ചു

സിംബാബ്‌വെയിലെ വജ്രഖനിക്ക് സമീപമായിരുന്നു അപകടം
ഹർപാൽ രൺധാവ, അമേർ/ എക്‌സ്
ഹർപാൽ രൺധാവ, അമേർ/ എക്‌സ്

ഹരാരെ: ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചിരുന്നെന്നാണ് റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്നു തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ വജ്രഖനിക്ക് സമീപം സ്വകാര്യ വിമാനം തകർന്നു വീഴുകയായിരുന്നു.

രണ്ട് പ്രാദേശികരും നാല് വിദേശികളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിരുന്നില്ല.  മാധ്യമപ്രവർത്തകനും സിനിമ നിർമാതാവുമായ ഹോപ്‌വെൽ ചിനോനോയാണ് ഹർപാൽ രൺധാവയുടെയും മകന്റെയും മരണ വിവരം എക്‌സിലൂടെ അറിയിച്ചത്.

ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്‌ന 206 വിമാനത്തിലാണ് രൺധാവയും മകനും യാത്ര ചെയ്തിരുന്നത്. സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിൽ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. റിയോസിമിന്റെ ഭാഗികമായ ഉടമസ്ഥതയിലുള്ള മുറോവ ഡയമണ്ട്സ് ഖനിക്ക് സമീപമാണ് ഒറ്റ എഞ്ചിൻ വിമാനം തകർന്നത്.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മകൻ ആയിരുന്നു വിമാനം ഓടിച്ചിരുന്നതെന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com