പൊട്ടിവീണ തെരുവുവിളക്കില്‍ നിന്ന് ഷോക്കേറ്റു;  ഗര്‍ഭിണി അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

പൊട്ടിവീണ തെരുവുവിളക്കില്‍ നിന്ന് ഷോക്കേറ്റു;  ഗര്‍ഭിണി അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
അശ്വിന്‍, ആതിര, ചിത്ര
അശ്വിന്‍, ആതിര, ചിത്ര

കന്യാകുമാരി: കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു.ആറ്റൂര്‍ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിന്‍(21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന വയര്‍ തട്ടിമാറ്റുന്നതിനിടെ യുവാവിന് ഷോക്കേല്‍ക്കുകയായിരുന്നു.

യുവാവിനെ രക്ഷിക്കുന്നതിനിടെയാണ് സഹോദരിക്കും അമ്മയ്ക്കും ഷോക്കേറ്റത്. മൂന്നുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആതിര എട്ടുമാസം ഗര്‍ഭിണിയാണ്. മൃതദേഹങ്ങള്‍ കുഴിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പോസ്്റ്റ്്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളിലായി കന്യാകുമാരി ജില്ലയില്‍ കനത്ത മഴയാണ് പെയ്തത്. ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com