ഒന്നരലക്ഷം രൂപയുടെ താലിമാല പോത്ത് വിഴുങ്ങി; ഒടുവില്‍- വീഡിയോ 

മഹാരാഷ്ട്രയില്‍ സ്വര്‍ണത്തിന്റെ താലിമാല പോത്ത് അബദ്ധത്തില്‍ വിഴുങ്ങി
സ്വര്‍ണമാല വിഴുങ്ങിയ പോത്തിന്റെ ദൃശ്യം, എഎന്‍ഐ
സ്വര്‍ണമാല വിഴുങ്ങിയ പോത്തിന്റെ ദൃശ്യം, എഎന്‍ഐ

മുംബൈ: മഹാരാഷ്ട്രയില്‍ സ്വര്‍ണത്തിന്റെ താലിമാല പോത്ത് അബദ്ധത്തില്‍ വിഴുങ്ങി. 20 ഗ്രാം തൂക്കമുള്ള 1.5 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാലയാണ് പോത്ത് വിഴുങ്ങിയത്. തുടര്‍ന്ന് വെറ്ററിനറി ഡോക്ടറെ വിളിച്ച് വരുത്തി ശസ്ത്രക്രിയയിലൂടെ താലിമാല പുറത്തെടുത്തു.

വാഷിം ജില്ലയില്‍ ഞായറാഴ്ചയാണ് വേറിട്ട സംഭവം അരങ്ങേറിയത്. വീട്ടമ്മ കുളിക്കാന്‍ പോകുന്നതിന് മുന്‍പ് സോയാബീനും കപ്പലണ്ടി തൊണ്ടും വച്ചിരുന്ന പ്ലേറ്റിലാണ് താലിമാല ഇട്ടിരുന്നത്. കുളി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ പ്ലേറ്റില്‍ താലിമാല ഇരിക്കുന്നത്് ശ്രദ്ധിക്കാതെ, പ്ലേറ്റിലെ സോയാബീനും കപ്പലണ്ടി തൊണ്ടും പോത്തിന് ഭക്ഷണമായി നല്‍കി. തുടര്‍ന്ന് വീട്ടുജോലികളില്‍ മുഴുകുന്നതിനിടെയാണ് താലിമാലയെ കുറിച്ച് ഓര്‍ത്തത്. താലിമാല അന്വേഷിക്കുന്നതിനിടെ പ്ലേറ്റ് ഓര്‍മ്മയില്‍ വന്നു. ഭക്ഷണത്തോടൊപ്പം താലിമാലയും പോത്ത് വിഴുങ്ങി കാണുമെന്ന നിഗമനത്തില്‍ ഉടന്‍ തന്നെ വെറ്ററിനറി ഡോക്ടറെ വിളിച്ചുവരുത്തുകയായിരുന്നു.

മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ വയറ്റില്‍ സ്വര്‍ണമാലയുള്ളതായി തിരിച്ചറിഞ്ഞു. തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സ്വര്‍ണമാല വീണ്ടെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം 65 സ്റ്റിച്ചാണ് പോത്തിന് ഇട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com