കനത്ത മഞ്ഞുവീഴ്ച, മണാലി - ലേ ഹൈവേ അടച്ചു; സഞ്ചാരികൾക്ക് മുന്നറിയിപ്പ് 

ദാർച്ചയ്ക്ക് അപ്പുറത്തേക്ക് വിനോദസഞ്ചാരികൾ സഞ്ചരിക്കരുതെന്ന് ലഹൗൾ-സ്പിതി പൊലീസ് അറിയിച്ചു
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ന്യൂഡൽഹി: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി - ലേ ഹൈവേ അടച്ചു. ഈ പാതയിൽ ദാർച്ചയ്ക്ക് അപ്പുറത്തേക്ക് വിനോദസഞ്ചാരികൾ സഞ്ചരിക്കരുതെന്ന് ലഹൗൾ-സ്പിതി പൊലീസ് അറിയിച്ചു. അപകട സാധ്യത മുൻനിർത്തിയാണ് മുന്നറിയിപ്പ്. പല സ്ഥലത്തും മഞ്ഞ് വീണ് റോഡുകൾ മൂടപ്പെട്ട സാഹചര്യമാണ്.

ദാർച്ചയ്ക്ക് അപ്പുറത്തേക്കുള്ള ഭാഗം മഞ്ഞുവീഴ്ച കാരണം സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഷിൻകു ലാ പാസ്, ബാരലാചാ പാസ് എന്നിവിടങ്ങളിലെ റോഡുകളിലാണ് അപകടസാധ്യത കൂടുതൽ. കോക്‌സർ, ബാരലാചാ, റോഹ്താങ്, ഷിൻകു ലാ എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഇതിലെ യാത്ര ചെയ്യുന്ന പ്രാദേശിക വാസികൾ നേരത്തെ അധികൃതരെ വിവരമറിയിക്കാനും നിർദേശമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com