ദേശീയപാത ഒലിച്ചുപോയി; മേല്‍പ്പാലം തകര്‍ന്നുവീണു; സിക്കിമില്‍ ദുരിത പ്രളയം; വീഡിയോ

ടീസ്റ്റ് നദി കരകവിഞ്ഞതിനെ തുടര്‍ന്ന് സിങ്താം നടപ്പാലം തകര്‍ന്നു.
സിക്കിം മേഘവിസ്‌ഫോടനത്തില്‍ തകര്‍ന്ന ദേശീയപാത 10
സിക്കിം മേഘവിസ്‌ഫോടനത്തില്‍ തകര്‍ന്ന ദേശീയപാത 10

ഗാങ്‌ടോക്ക്:സിക്കിമില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ദേശീയപാതയുടെ ഒരുഭാഗം പൂര്‍ണമായി ഒലിച്ചുപോയി. ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത പത്തിന്റെ ഭാഗങ്ങളാണ് ഒലിച്ചുപോയത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിച്ചു.
 
ടീസ്റ്റ് നദി കരകവിഞ്ഞതിനെ തുടര്‍ന്ന് സിങ്താം നടപ്പാലം തകര്‍ന്നു. നദീതീരത്തുനിന്ന് ആളുകള്‍ മാറണമെന്ന് സിക്കിം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായിട്ടുണ്ട്. പ്രളയത്തില്‍ സൈനിക വാഹനങ്ങളുള്‍പ്പെടെ വെള്ളത്തിനടിയിലായി. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടര്‍ന്ന് നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളില്‍ 20 അടി വരെ ജലനിരപ്പുയര്‍ന്നു. കാണായവര്‍ക്കു വേണ്ടി സൈന്യം തിരച്ചില്‍ ആരംഭിച്ചു.

വടക്കന്‍ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്‌ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയും തുറന്നുവിടുകയും ചെയ്തു. സിങ്താമിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com