'സൂത്രധാരന്‍ ഇപ്പോഴും പുറത്ത്; അദ്ദേഹത്തിന്റെ ഊഴം വരും'; മദ്യനയ അഴിമതിയില്‍ അടുത്തത് കെജരിവാള്‍?

'അഴിമതിക്കെതിരെ ഇന്ത്യ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്
അനുരാഗ് ഠാക്കൂര്‍/ പിടിഐ
അനുരാഗ് ഠാക്കൂര്‍/ പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അന്വേഷണ ഏജന്‍സികളുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആണെന്ന് സംശയം ബലപ്പെടുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശമാണ് ഇത്തരമൊരു അഭ്യൂഹത്തിന് ശക്തി പകര്‍ന്നത്. 

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയേയും എഎപി എംപി സഞ്ജയ് സിങ്ങിനേയും അറസ്റ്റ് ചെയ്ത് ജലിലിലടച്ചിരുന്നു. എന്നാല്‍ അഴിമതിയുടെ സൂത്രധാരന്‍ ഇപ്പോഴും പുറത്തുണ്ടെന്നും, അദ്ദേഹത്തിന്റെ ഊഴം അടുത്തു വരുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സ്വാമി വിവേകാനന്ദ എയര്‍പോര്‍ട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്. എന്നാല്‍ അവര്‍ ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്ങിനെ ബുധനാഴ്ച വൈകിട്ട് ഡല്‍ഹിയിലെ വസതിയില്‍ 10 മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേസില്‍ അറസ്റ്റിലായി ജയിലിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com