'പാര്‍ട്ടിയെ പ്രതി ചേര്‍ക്കാത്തതെന്ത്?'; ചോദ്യത്തില്‍ വിശദീകരണവുമായി സുപ്രീം കോടതി, നിയമോപദേശം തേടി ഇഡി

മദ്യനയ അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചതില്‍ എഎപിക്ക് ഗുണം ലഭിച്ചെങ്കില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിക്കെതിരെ കുറ്റംചുമത്താത്തതെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എഎപിയെ പ്രതിയാക്കുന്നത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കാനല്ലെന്ന് സുപ്രീം കോടതി. ഫെബ്രുവരിയില്‍ ഈ കേസില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഇഡിയോട് ഇക്കാര്യം ഉന്നയിച്ചതെന്ന് കോടതി പറഞ്ഞു. അതേസമയം കേസില്‍ ആം ആദ്മി പാര്‍ട്ടി(എഎപി)ക്കെതിരെ പ്രതിചേര്‍ക്കാന്‍ ഇഡി നിയമോപദേശം തേടി  എഎപിയുടെ പേര് പരാമര്‍ശിച്ച് പ്രതി ചേര്‍ക്കാനാണ് ഇഡി നിയമോപദേശം തേടിയിരിക്കുന്നത്.

മദ്യനയ കുംഭകോണത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ നല്‍കിയെന്നാണ് വാദമെങ്കില്‍  'രാഷ്ട്രീയ പാര്‍ട്ടിയെ ഇപ്പോഴും പ്രതിചേര്‍ത്തിട്ടില്ലല്ലോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി ചോദിച്ചത്.  'അതിന് നിങ്ങള്‍ എങ്ങനെ ഉത്തരം പറയുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ഏജന്‍സി വിശദമായ മറുപടി സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു. തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിചേര്‍ക്കുക തന്നെ ചെയ്യുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു. 

പണം വെളുപ്പിക്കല്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍, എല്ലാ ആനുകൂല്യങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പോയി എന്നതാണ്. അപ്പോള്‍ പാര്‍ട്ടിയാണ് ഗുണഭോക്താവെന്നാണ് നിങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് വ്യക്തമാകുന്നത്.  അങ്ങനെയെങ്കില്‍ ആ പാര്‍ട്ടിയെ ഇപ്പോഴും പ്രതിയാക്കിയിട്ടില്ലല്ലോ. എന്തുകൊണ്ട് പ്രതിചേര്‍ത്തില്ലെന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ് വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ ഇഡിയോട് ചോദിച്ചത്. 

ഇഡി, സിബിഐ കേസുകളില്‍ ജാമ്യത്തിനായാണ് മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചത്. ല്‍ഹി മദ്യനയ കേസില്‍ ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ ആറസ്റ്റ് ചെയ്തത്. മദ്യ നയ രൂപീകരണത്തില്‍ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങള്‍ക്ക് 12 ശതമാനം ലാഭം ലഭിക്കുന്നുണ്ടെന്നും സിബിഐ കണ്ടെത്തിയിരുന്നു.  മാര്‍ച്ച് ഒമ്പതിന് അതേ കേസില്‍ മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റു ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com