വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; ജാഗ്രത നിര്‍ദേശം; സിക്കിം പ്രളയത്തില്‍ മരണസഖ്യ 19 ആയി

അതേസമയം മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 
വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്

ടാങ്‌ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ നാല് സൈനികര്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 19 ആയി. ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. 16 സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേരെ കാണാതായി. അതേസമയം മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
 2,500 പേരെ ഒഴിപ്പിച്ചു, 6,000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 
വിനോദ സഞ്ചാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൈനിക ക്യാമ്പില്‍ നിന്നും ആയുധങ്ങള്‍ ഉള്‍പ്പെടെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതായും
സ്ഥിതിഗതികള്‍ പഴയപടി ആകുന്നതുവരെ യാത്രാ നിയന്ത്രണം സ്വയം പാലിക്കണമെന്നും സിക്കിം സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. 

ഷാക്കോ ചോ തടാകത്തില്‍പ്രളയം ഉണ്ടാകാനിടയുള്ളതിനാല്‍ സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. ടീസ്റ്റ നദിയിലെ ചെളിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മൂവായിരത്തോളം പേര്‍ ലാച്ചനിലും ലാച്ചുങ്ങിലും കുടുങ്ങിക്കിടക്കുകയാണ്. മോട്ടോര്‍ സൈക്കിളില്‍ പോയ 3,150 പേരും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. ഹെലികോപ്ടറുപയോഗിച്ച് ആളുകളെ രക്ഷപെടുത്തുമെന്ന് സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷണ്‍ പതക് പറഞ്ഞു. 

സിക്കിമിന്റെ മുകള്‍ ഭാഗത്തുള്ള ഒരു ഗ്ലേഷ്യല്‍ തടാകത്തില്‍ മിന്നല്‍ പ്രളയമുണ്ടായതിനെത്തുടര്‍ന്ന് ഹിമപാളികള്‍ പൊട്ടിത്തെറിക്കുകയും ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെ ടീസ്റ്റ നദിയുടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തു. 

മംഗന്‍ ജില്ലയില്‍ എട്ട്, നാംചിയില്‍ രണ്ട്, ഗാങ്‌ടോക്കില്‍ ഒന്ന് എന്ന കണക്കില്‍ സിക്കിമിലെ 11 പാലങ്ങളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്. നാല് ജില്ലകളിലായി ജല പൈപ്പ് ലൈനുകള്‍, മലിനജല ലൈനുകള്‍, 277 വീടുകള്‍ എന്നിവയും തകര്‍ന്നു. 

Sikkim flash floods | Search for the missing Indian Army personnel continues. Meanwhile, Indian Army is providing assistance in terms of food, medical aid and extending communication facilities to civilians and tourists stranded in North Sikkim: PRO Defence, Guwahati… https://t.co/ackHKFuVGU pic.twitter.com/6zspsZzCW6

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com