'ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധിയില്ല'; ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ച് പോകണമെന്ന് സുപ്രീം കോടതി

ബംഗാളിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുളള ബെഞ്ചിന്റെ നിരീക്ഷണം
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് സമയപരിധി ഇല്ല. അതിനര്‍ഥം തീരുമാനം അനന്തമായി നീട്ടുകയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ബംഗാളിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുളള ബെഞ്ചിന്റെ നിരീക്ഷണം. വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അയച്ചിരിക്കുന്ന ഫയലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി ചൂണ്ടിക്കാണിച്ചു. 

ഗവര്‍ണര്‍ക്ക് ഏതെങ്കിലും ഫയലില്‍ ഒപ്പിടാന്‍ സമയപരിധി ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും എന്നാല്‍ അതിന്റെ അര്‍ഥം ഫയലുകള്‍ക്ക് ഒപ്പിടാതെ തീരുമാനം അനന്തമായി വൈകിക്കാന്‍ പാടില്ലെന്നും കോടതി നീരിക്ഷിച്ചു. ഗവര്‍ണര്‍ -സര്‍ക്കാര്‍ പോര് നിര്‍ഭാഗ്യകരമാണെന്ന് കോടതി വാക്കാല്‍ പറയുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com