'അച്ഛന്‍ വലിയവന്‍, അമ്മ മോശക്കാരി';  ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ യുവതിയും കാമുകനും കുറ്റക്കാര്‍; നിര്‍ണായകമായി ഒന്‍പതുകാരന്റെ മൊഴി

രമണ്‍ദീപിന്റെ ഒന്‍പതുവയസുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ:  ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് യുവതിയും കാമുകനും കുറ്റക്കാരെന്ന് കോടതി. യുകെ സ്വദേശിനിയായ രമണ്‍ദീപ് കൗറിനെയും സുഹൃത്തായ ഗുര്‍പ്രീത് സിങിനെയുമാണ് ഷാജഹാന്‍പൂര്‍ കോടതി ശിക്ഷിച്ചത്. 2016 സെപ്റ്റംബര്‍ 2നായിരുന്നു ഇരുവരും ചേര്‍ന്ന് സുഖ്ജീത് സിങിനെ കൊലപ്പെടുത്തിയത്.

രമണ്‍ദീപിന്റെ ഒന്‍പതുവയസുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. യുകെ സ്വദേശിനിയായ ഇവര്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യുപിയില്‍ അവധി ആസൂത്രണം ചെയ്തു. ഈ സമയത്ത് യുവതിയുടെ സുഹൃത്തായ പഞ്ചാബ് സ്വദേശിയായ ഗുര്‍പ്രീതിനെ ഷാജഹാന്‍പൂരിലേക്ക് വിളിച്ചുവരുത്തി. അവിടെവച്ച് ഭര്‍ത്താവിന് വിഷം ചേര്‍ത്ത ഭക്ഷണം നല്‍കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ അന്ന് ഒന്‍പതുവയസുകാരന്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

'എന്റെ അച്ഛന്‍ വലിയവനായിരുന്നു. പക്ഷെ അമ്മ മോശമായിരുന്നു. അവരുടെ മുഖം ഒരിക്കല്‍ കൂടി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എന്റെ കണ്‍മുന്നില്‍വച്ചാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്'- കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ കുട്ടിയുടെ മൊഴി നിര്‍ണായകമായിരുന്നു. ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഒക്ടോബര്‍ ഏഴിന് ശിക്ഷ വിധിക്കും. ഒന്‍പതുവയസുള്ള കുട്ടിയുടെ മുന്നില്‍ വച്ച് കഴത്തുറത്ത് കൊലപ്പെടുത്തിയതിനാല്‍ ഇത് അപൂര്‍വങ്ങളില്‍ ആപൂര്‍വമായി കേസാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
 

ഈ വാർത്ത കൂടി വായിക്കൂ 
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com