ഓടുന്ന കാറിനുള്ളില്‍  ഡ്രൈവര്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു, ദുരനുഭവം വിവരിച്ച് യുവതി, ക്ഷമാപണം നടത്തി ഊബര്‍ അധികൃതര്‍ 

ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ ആണ് യുവതി. കാറില്‍ നിന്നും താന്‍ രക്ഷപെട്ട യുവതി ഊബര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

ജയ്പൂര്‍:  ടാക്‌സി സര്‍വീസായ ഊബര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ കടന്നു പിടിക്കാന്‍ ശ്രമിച്ച ദുരനുഭവം പങ്കുവെച്ച് യുവതി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി മണാലി ഗുപ്തയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചത്. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ ആണ് യുവതി. കാറില്‍ നിന്നും താന്‍ രക്ഷപെട്ട യുവതി ഊബര്‍ അധികൃതര്‍ക്ക് പരാതി നല്‍കി. 

മകളെ സ്‌കൂളില്‍ നിന്നും കൊണ്ടുവരാന്‍ പോകുന്ന സമയത്താണ് ഊബര്‍ കാര്‍ വിളിച്ചത്. കാറില്‍ ഇരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് ഡ്രൈവര്‍ തന്റെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു. അത് തടുക്കുകയും കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അയാള്‍ കാറിന് വേഗം കൂട്ടുകയാണുണ്ടായത്. കാറിന്റെ മറുഭാഗത്തേക്ക് നീങ്ങിയിരുന്നതിന് ശേഷം ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്നും യുവതി പറയുന്നു. 

ശ്യാം സുന്ദര്‍ എന്ന് പേരുള്ള ഡ്രൈവറാണ് ഇത് ചെയ്തതെന്നും ഇതില്‍ ഊബര്‍ അധികൃതര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും യുവതി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ഇത്തരമൊരു സാഹചര്യം ഉണ്ടായതില്‍ ഊബര്‍ ക്ഷമാപണം നടത്തി. 2.9 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. നിരവധി ആളുകള്‍ ഊബര്‍ ഡ്രൈവര്‍മാരില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങളും വീഡിയോക്ക് താഴെ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com