ജെറുസലേം തീര്‍ത്ഥാടനത്തിനെത്തി ഇസ്രയേലില്‍ കുടുങ്ങി; രാജ്യസഭ എംപി അടക്കം 27 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു 

അതിര്‍ത്തി കടത്തി ഈജിപ്തിലെത്തിച്ചതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ അറിയിച്ചു
വാന്‍വെറോയി ഖാര്‍ലുകി
വാന്‍വെറോയി ഖാര്‍ലുകി

ന്യൂഡല്‍ഹി: യുദ്ധം രൂക്ഷമായ ഇസ്രയേലില്‍ കുടുങ്ങിയ രാജ്യസഭ എംപി അടക്കം 27 ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരെ അതിര്‍ത്തി കടത്തി ഈജിപ്തിലെത്തിച്ചതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ അറിയിച്ചു. 

മേഘാലയയില്‍ നിന്നുള്ള രാജ്യസഭാംഗം വാന്‍വെറോയി ഖാര്‍ലുകി, ഭാര്യ, മകള്‍ തുടങ്ങി 27 പേരെയാണ് ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ചത്. വിദേശകാര്യമന്ത്രാലയം നടത്തിയ ശ്രമത്തെത്തുടര്‍ന്നാണ് ഇവരെ സുരക്ഷിതമായി അതിര്‍ത്തി കടത്തിയത്. 

മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവാണ് ഖാര്‍ലുകി. ഇദ്ദേഹവും കുടുംബവും, വടക്കു കിഴക്കന്‍ സംസ്ഥാനക്കാരായ മറ്റ് 24 പേരും ജെറുസലേം തീര്‍ത്ഥാടനത്തിനായാണ് ഇസ്രയേലിലെത്തിയത്. 

ഹമാസും ഇസ്രയേലും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇവര്‍ ബെത്‌ലഹേമില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെട്ട് ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.   

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com