'വസ്തു നികുതി കേസില്‍ അനുകൂല വിധി വേണം'; ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന് ബോംബ് ഭീഷണി 

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന് നേരെ ബോംബ് ഭീഷണി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന് നേരെ ബോംബ് ഭീഷണി. വസ്തു നികുതി കേസില്‍ രണ്ടംഗ ബെഞ്ച് അനുകൂലമായി വിധി പ്രസ്താവിച്ചില്ലെങ്കില്‍ ബോംബ് ആക്രമണം നടത്തുമെന്ന് നാഗ്പൂര്‍ ബെഞ്ചിന് ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നാഗ്പൂര്‍ പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ 11നാണ് നാഗ്പൂര്‍ ബെഞ്ചിന് ഭീഷണിക്കത്ത് ലഭിച്ചത്. അമരാവതിയിലെ വറൂദ് നഗര്‍ പരിഷത്ത് വസ്തു നികുതി ഉയര്‍ത്തിയതിനെതിരെ പ്രഭാകര്‍ കാലെ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടായില്ലെങ്കില്‍, ഹര്‍ജി പരിഗണിക്കുന്ന രണ്ട് ജഡ്ജിമാര്‍ക്ക് നേരെ ബോംബ് ആക്രമണം നടത്തും എന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. കാലെയുടെ പേരിലാണ് ഭീഷണിക്കത്ത്. കത്ത് കിട്ടി ഉടന്‍ തന്നെ അധികൃതര്‍ നാഗ്പൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാകര്‍ കാലെ ആരോപണം നിഷേധിച്ചതായും നാഗ്പൂര്‍ പൊലീസ് അറിയിച്ചു. കാലെയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കാന്‍ വേണ്ടി ആരെങ്കിലും ചെയ്തതാകാമെന്ന് കാലെയുടെ അഭിഭാഷകന്‍ പ്രസ്താവനയില്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com