വിഭജനത്തിനു കാരണം ജിന്നയല്ല, രണ്ടു രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടത് ഹിന്ദു മഹാസഭ:  എസ്പി നേതാവ്

ഹിന്ദു മഹാസഭയാണ് വിഭജനം ആവശ്യപ്പെട്ടതെന്ന് സ്വാമി പ്രസാദ് മൗര്യ
സ്വാമിപ്രസാദ് മൗര്യ മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം
സ്വാമിപ്രസാദ് മൗര്യ മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം

ബന്ദ (ഉത്തര്‍പ്രദേശ്): ജിന്നയല്ല, ഹിന്ദു മഹാസഭയാണ് ഇന്ത്യ വിഭജിക്കപ്പെടാന്‍ കാരണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. ഹിന്ദു മഹാസഭയാണ് വിഭജനം ആവശ്യപ്പെട്ടതെന്ന് സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.

ഹിന്ദു രാഷ്ട്രത്തിനു വേണ്ടി സംസാരിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. വിശ്വാസത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജനന സ്ഥലത്തിന്റെയോ പേരില്‍ ഒരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. ഹിന്ദുക്കള്‍ ഹിന്ദുരാഷ്ട്രത്തിനു വേണ്ടി സംസാരിക്കാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരും അതു തുടങ്ങില്ലേ?- മൗര്യ ചോദിച്ചു.

ഹിന്ദു മഹാസഭ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി സംസാരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇന്ത്യയും പാകിസ്ഥാനും എന്ന വിഭജനത്തിലേക്കു നയിച്ചത് ഇതാണ്. രാജ്യം വിഭജിക്കപ്പെട്ടതിനു കാരണം ജിന്നയല്ല, ഹിന്ദു മഹാസഭയാണ്. അവരാണ് രണ്ടു രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടത്- മൗര്യ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com