അഗ്നിവീര്‍ സൈന്യത്തിന്റെ കുടുംബത്തിന് ഒരു കോടി കൈമാറി; രക്തസാക്ഷി പദവി നല്‍കുമെന്ന് ഭഗവന്ത് മന്‍

19ാം വയസില്‍ രാജ്യത്തിനായി ബലിയര്‍പ്പിച്ച സൈനികനൊപ്പമാണ് സര്‍ക്കാരെന്നും രക്തസാക്ഷിയുടെ സ്മരണയ്ക്കായി ഗ്രാമത്തില്‍ ഒരു പ്രതിമ സ്ഥാപിക്കുമെന്നും മന്‍ പറഞ്ഞു
അഗ്നീവീര്‍ സൈനികന്റെ ഫോട്ടോയില്‍ മുഖ്യമന്ത്രി മാല ചാര്‍ത്തുന്നു
അഗ്നീവീര്‍ സൈനികന്റെ ഫോട്ടോയില്‍ മുഖ്യമന്ത്രി മാല ചാര്‍ത്തുന്നു

ചണ്ഡിഗഢ്:ജീവനൊടുക്കിയ അഗ്നിവീര്‍ സൈനികന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. രാജ്യത്തിന് നല്‍കിയ മഹാത്തായ സംഭാവനകള്‍ മാനിച്ച് അമൃത്പാല്‍ സിങിന് രക്തസാക്ഷി പദവി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

19ാം വയസില്‍ രാജ്യത്തിനായി ബലിയര്‍പ്പിച്ച സൈനികനൊപ്പമാണ് സര്‍ക്കാരെന്നും രക്തസാക്ഷിയുടെ സ്മരണയ്ക്കായി ഗ്രാമത്തില്‍ ഒരു പ്രതിമ സ്ഥാപിക്കുമെന്നും മന്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിക്കുന്നതില്‍ പഞ്ചാബികള്‍ എന്നും എല്ലാവര്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാത്ത സൈന്യത്തിന്റെ നടപടിയില്‍ അതൃപ്തി പ്രകടപിച്ച അദ്ദേഹം, ഈ വിവേചന നടപടി പ്രതിരോധ ഉദ്യോഗസ്ഥരുടെ വീര്യം തകര്‍ക്കും. വീരമൃത്യ വരിച്ച സൈനികന്റെ മൃതദേഹം സ്വകാര്യ ആംബുലന്‍സില്‍ കൊണ്ടുവന്ന നടപടി ലജ്ജാകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 11നാണ് ജമ്മു കശ്മീരില്‍ വെച്ച് അഗ്‌നിവീര്‍ സൈനികന്‍ അമൃത്പാല്‍ സിങ് മരണപ്പെട്ടത്. സ്വന്തം തോക്കില്‍ നിന്നാണ് സൈനികന് വെടിയേറ്റതെന്നും അതിനാല്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കേണ്ടതില്ലെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com