അമേരിക്ക ഞെട്ടി, ഇത് ഞങ്ങള്‍ക്ക് തരുമോ എന്ന് ചോദിച്ചു, നാസയുടെ പ്രതിനിധി സംഘം ഇസ്ര സന്ദര്‍ശിച്ചപ്പോള്‍ സംഭവിച്ചത് 

വിജയകരമായ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയി നാസയുടെ ഒരു പ്രതിനിധി സംഘം ഐഎസ്ആര്‍ഒ ആസ്ഥാനം സന്ദര്‍ശിച്ച സമയത്ത് ഇത് തങ്ങള്‍ക്ക് വില്‍ക്കുമോ എന്ന ആഗ്രഹം പ്രകടിപ്പിച്ചുവെന്നും സോമനാഥ്
എസ് സോമനാഥ്
എസ് സോമനാഥ്


ന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വളരെ കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകള്‍ കണ്ട് നാസയുടെ പ്രതിനിധി സംഘം അത്ഭുതപ്പെട്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.

വിജയകരമായ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയി നാസയുടെ ഒരു പ്രതിനിധി സംഘം ഐഎസ്ആര്‍ഒ ആസ്ഥാനം സന്ദര്‍ശിച്ച സമയത്ത് ഇത് തങ്ങള്‍ക്ക് വില്‍ക്കുമോ എന്ന ആഗ്രഹം പ്രകടിപ്പിച്ചുവെന്നും സോമനാഥ് പറഞ്ഞു. ഡോ എ പി ജെ അബ്ദുള്‍ കലാം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

വളരെ ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ നിര്‍മിക്കാനും സാധിച്ച സാങ്കേതിക വിദ്യയെക്കുറിച്ചാണ് സന്ദര്‍ശന വേളയില്‍ നാസ സംഘം ചര്‍ച്ച ചെയ്തത്. ഇന്ത്യ ചന്ദ്രനിലാണെന്ന് പ്രധാനമന്ത്രി മോദിയോട് ഫോണില്‍ പറഞ്ഞപ്പോള്‍ എപ്പോഴാണ് ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുന്നത് എന്നായിരുന്നു മറു ചോദ്യമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. അതുകൊണ്ട് ഭാവിയില്‍ ഇവിടെ ഇരിക്കുന്ന നിങ്ങളില്‍ ചിലര്‍ ആ ജോലി ചെയ്യുമെന്നും സോമനാഥ് പറഞ്ഞു. 

രാത്രിയിലല്ല, ഉണര്‍ന്നിരിക്കുമ്പോള്‍ സ്വപ്നം കാണണമെന്ന് കലാം സര്‍ പറഞ്ഞിരുന്നു. ചന്ദ്രയാന്‍ 10 വിക്ഷേപണ വേളയില്‍, നിങ്ങളില്‍ ഒരാള്‍ റോക്കറ്റിനുള്ളില്‍ ഇരിക്കും, മിക്കവാറും ഒരു പെണ്‍കുട്ടി. ആ ബഹിരാകാശ സഞ്ചാരി ഇന്ത്യയില്‍ നിന്ന് പോയി ചന്ദ്രനില്‍ ഇറങ്ങുമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.  

റോക്കറ്റുകളും ഉപഗ്രഹങ്ങളും നിര്‍മ്മിക്കാനും ബഹിരാകാശ സാങ്കേതികവിദ്യയില്‍ നമ്മുടെ രാജ്യത്തെ കൂടുതല്‍ ശക്തമാക്കാനും ഐഎസ്ആര്‍ഒയ്ക്ക് മാത്രം കഴിയുന്ന ഒന്നല്ല, എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയും. ചെന്നൈയില്‍ അഗ്‌നികുള്‍ എന്ന പേരില്‍ ഒരു കമ്പനിയും ഹൈദരാബാദില്‍ സ്‌കൈറൂട്ട് എന്ന പേരില്‍ മറ്റൊരു കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇന്ന് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിര്‍മ്മിക്കുന്ന അഞ്ച് കമ്പനികളെങ്കിലും ഉണ്ടെന്നും സോമനാഥ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com