25ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ്; 27 ശതമാനം ഒബിസി സംവരണം; സ്വന്തമായി ഐപിഎല്‍ ടീം; മധ്യപ്രദേശില്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

230 അംഗ നിയമസഭയിലേക്ക് നവംബര്‍ 17നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നു
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നു


ഭോപ്പാല്‍:  മധ്യപ്രദേശില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. എല്ലാവര്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്  ഒബിസി വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം, സംസ്ഥാനത്തിന് സ്വന്തമായി ഒരു ഐപിഎല്‍ ടീം എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. കോണ്‍ഗ്രസ് അധ്യഷന്‍ കമല്‍നാഥാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 

106 പേജുള്ള കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ 59 വാഗ്ദാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിരിക്കുന്നത്. കര്‍ഷകര്‍, സ്ത്രീകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍  തുടങ്ങി സമൂഹത്തിലെ സമസ്ഥമേഖലയില്‍പ്പെട്ടവരും ഉള്‍ക്കൊള്ളുന്നതാണ് പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സാണ് തങ്ങള്‍ നല്‍കുന്നത്, അതില്‍ പത്തു ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്നതായും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കമല്‍നാഥ് പറഞ്ഞു. സംസ്ഥാനത്തിന് സ്വന്തമായി ഒരു ഐപില്‍എല്‍ടീം, കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം വരെ വായ്പ, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ എന്നിവയും പ്രകടന പത്രികയില്‍ പറയുന്നു.

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 3000 രൂപ വരെ വേതനം, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍, സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം, എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍. 230 അംഗ നിയമസഭയിലേക്ക് നവംബര്‍ 17നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com