നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി ഹൗറപ്പാലം; നിറവായി 'അല്‍പാന', ദുര്‍ഗാപൂജ ലഹരിയില്‍ കൊല്‍ക്കത്ത

ബംഗാളിലെ പരമ്പരാഗത കലയാണ് അല്‍പ്പാന. 40 ചിത്രകാരന്‍മാര്‍ ചേര്‍ന്ന് അഞ്ച് ദിവസം കൊണ്ടാണ് ചിത്രങ്ങള്‍ വരച്ചു തീര്‍ത്തത്.
ഫോട്ടോ: എക്‌സ്
ഫോട്ടോ: എക്‌സ്

കൊല്‍ക്കത്ത :  ദുര്‍ഗാപൂജയ്ക്ക് മുന്നോടിയായി, 80 വര്‍ഷം പഴക്കമുള്ള ഹൗറ പാലം വര്‍ണാഭമായി. പ്രശസ്ത ചിത്രകാരന്‍ സഞ്ജയ് പോളും 40 കലാകാരന്‍മാരും കൂടി തീര്‍ത്ത 'അല്‍പാന' ചിത്രം ശ്രദ്ധേയമാകുന്നു. നിരത്തിലും നഗര മതിലുകളിലുമെല്ലാം ഇത്തരം ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. 

ബംഗാളിലെ പരമ്പരാഗത കലയാണ് അല്‍പാന. 40 ചിത്രകാരന്‍മാര്‍ ചേര്‍ന്ന് അഞ്ച് ദിവസം കൊണ്ടാണ് ചിത്രങ്ങള്‍ വരച്ചു തീര്‍ത്തത്. 20 മണിക്കൂര്‍ കൊണ്ടാണ് ഹൗറ പാലത്തിന്റെ പ്രവേശന കവാടത്തിലെ ചിത്രം വരച്ച് തീര്‍ത്തത്. 36 അടി വിസ്തീര്‍ണമുള്ള രണ്ട് വൃത്തങ്ങളിലാണ് പ്രവേശന കവാടത്തിലെ അല്‍പാന വരച്ചിരിക്കുന്നത്. 

പാരമ്പര്യവും പുതുമയും ഇഴചേര്‍ന്നുള്ള ആശയമാണ് വരയിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന് ചിത്രകാരന്‍ സഞ്ജയ് പോള്‍ പറയുന്നു. 'ആളുകളുടെ ജീവിതത്തില്‍ ഇലക്ട്രോണിക്‌സിന്റെ പ്രാധാന്യം' എന്ന വിഷയത്തിലധിഷ്ഠിതമായാണ് വരച്ചതെന്നും പോള്‍ പറയുന്നു. 

വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com