'ഗാസയിൽ കുടുങ്ങിയത് നാല് ഇന്ത്യക്കാർ; ഒഴിപ്പിക്കാൻ സാധിക്കുന്ന സാഹചര്യമല്ല'- വിദേശകാര്യ മന്ത്രാലയം

ഗാസയിലെ സ്ഥിതി​ഗതികൾ കാരണം ഒഴിപ്പിക്കൽ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ അവസരം കിട്ടിയാൽ അവരെ ഉടൻ പുറത്തെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാ​ഗ്ചി പറഞ്ഞു
​സെൻട്രൽ ഗാസ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് തകർന്ന കെട്ടിടങ്ങൾക്ക് മുകളിലൂടെ പറക്കുന്ന റോക്കറ്റുകൾ‌/ പിടിഐ
​സെൻട്രൽ ഗാസ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് തകർന്ന കെട്ടിടങ്ങൾക്ക് മുകളിലൂടെ പറക്കുന്ന റോക്കറ്റുകൾ‌/ പിടിഐ

ന്യൂഡൽഹി: ​ഗാസയിൽ നിലവിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും അവരെ ഇപ്പോൾ ഒഴിപ്പിക്കാൻ ബുദ്ധിമാട്ടണെന്നും വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടനെ അവരെ തിരച്ചെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയും വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ അഷ്കലോണിൽ ഒരു ഇന്ത്യക്കാരിക്ക് പരിക്കേറ്റിരുന്നു.

​ഗാസയിലെ സ്ഥിതി​ഗതികൾ കാരണം ഒഴിപ്പിക്കൽ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ അവസരം കിട്ടിയാൽ അവരെ ഉടൻ പുറത്തെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാ​ഗ്ചി പറഞ്ഞു. 

കുടുങ്ങി കിടക്കുന്നവരിൽ ഒരാൾ വെസ്റ്റ് ബാങ്കിലാണ്. ​ഗാസയിൽ ഇന്ത്യക്കാർ അരും മരിച്ചതായി ഇതുവരെ റിപ്പോർട്ടില്ല. ഇസ്രയേലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോ​ദി ആശങ്കയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ആ​ദാരം അർപ്പിച്ചു. എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഭീകരതയ്ക്കെതിരെ രാജ്യാന്തര സമൂ​ഹം ഒരുമിച്ചു രം​ഗത്തെത്തണമെന്നും  അരിന്ദം ബാ​ഗ്ചി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com