200 കിലോമീറ്ററിനും മുകളില്‍ സ്പീഡ്; അശ്രദ്ധമായ ഡ്രൈവിങ്; രോഹിത് ശര്‍മ്മയ്ക്ക് പിഴ

ഒരു തവണ രോഹിതിന്റെ ലംബോര്‍ഗിനി 215 കിലോമീറ്റര്‍ സ്പീഡ് കടന്നതായും ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു
രോഹിത് ശർമ്മ/ പിടിഐ
രോഹിത് ശർമ്മ/ പിടിഐ

മുംബൈ: ഗതാഗത നിയമം ലംഘിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിഴ. മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലൂടെ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും അശ്രദ്ധമായ ഡ്രൈവിങ്ങിനുമാണ് രോഹിതിന് പിഴ ചുമത്തിയത്. 200 കിലോമീറ്ററിനും മുകളില്‍ വേഗതയില്‍ വണ്ടിയോടിച്ചതിന് രോഹിത്തിന് മൂന്നു തവണയാണ് പിഴ ലഭിച്ചത്.

ഒരു തവണ രോഹിതിന്റെ ലംബോര്‍ഗിനി 215 കിലോമീറ്റര്‍ സ്പീഡ് കടന്നതായും ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ചീമിനൊപ്പം ചേരാന്‍, പൂനെയിലേക്കുള്ള യാത്രയ്ക്കിടെയും പിഴ ചലാന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

പൂനെ സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ -ബംഗ്ലാദേശ് പോരാട്ടം നടക്കുന്നത്. എക്സ്പ്രസ് വേയ്ക്കു സമീപത്തെ ഗഹുഞ്ചെ ഗ്രാമത്തിലാണ് സ്റ്റേഡിയം ഉള്ളത്. ഞായറാഴ്ചയാണ് ഇന്ത്യൻ ടീം പൂനെയിലെത്തിയത്. തിങ്കളാഴ്ച ടീമം​ഗങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു. അതിനാൽ രോഹിത് കുടുംബത്തിനൊപ്പം ചെലവഴിക്കാൻ മുംബൈയിലേക്ക് പോയിരുന്നു എന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com