എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് ഹിന്ദുയിസം; മറ്റെല്ലായിടത്തും സംഘർഷം: ആര്‍എസ്എസ് മേധാവി 

ഇസ്രയേലില്‍ നടക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു
മോഹൻ ഭഗവത് സംസാരിക്കുന്നു/ എഎൻഐ
മോഹൻ ഭഗവത് സംസാരിക്കുന്നു/ എഎൻഐ

നാ​ഗ്പൂർ: എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഇന്ത്യയിലുള്ളതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആ മതമാണ് ഹിന്ദുയിസം. ഇസ്രയേലില്‍ നടക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. 

നാഗ്പുരില്‍ ഛത്രപതി ശിവജിയുടെ 350-ാം പട്ടാഭിഷേക വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഹിന്ദുക്കളുടെ രാജ്യമാണ്. അതിനര്‍ത്ഥം മറ്റെല്ലാ മതങ്ങളെയും നാം തിരസ്‌കരിക്കുന്നു എന്നല്ല. ഹിന്ദു ആണ് ഇവിടെയുള്ളത് എന്നുപറഞ്ഞാല്‍, ഇവിടെ മുസ്ലിങ്ങളും സംരക്ഷിക്കപ്പെടുന്നു എന്ന് എടുത്തു പറയേണ്ട കാര്യമില്ല. 

ഹിന്ദുക്കള്‍ക്കു മാത്രമാണ് അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്. മറ്റെല്ലായിടത്തും സംഘർഷമാണ്. യുക്രൈനില്‍ യുദ്ധമാണ്, ഇസ്രയേലും ഹമാസും തമ്മില്‍ യുദ്ധമാണ്. നമ്മുടെ രാജ്യത്ത് ഒരിക്കലും ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ യുദ്ധം നടന്നിട്ടില്ലെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com