കുട്ടികളും മൃഗങ്ങളും മൃതദേഹങ്ങളും ആയി ലൈംഗിക ബന്ധമാകാം; ന്യായീകരിച്ച് പാഠപുസ്തകം, വിവാദമായപ്പോൾ പിൻവലിച്ചു

വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടത്തിന് കത്തെഴുതുകയായിരുന്നു.
ഇസ്ലാമിക് സെമിനാരി ദാറുല്‍ ഉലൂം ദയൂബന്ദ്/ ഫോട്ടോ: പിടിഐ
ഇസ്ലാമിക് സെമിനാരി ദാറുല്‍ ഉലൂം ദയൂബന്ദ്/ ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി:   പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായും മരിച്ചവരുമായും മൃഗങ്ങളുമായുമുള്ള ലൈംഗികതയെ ന്യായീകരിക്കുന്ന രീതിയില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് നീക്കം ചെയ്ത് 
ഇസ്ലാമിക് സെമിനാരി ദാറുല്‍ ഉലൂം ദയൂബന്ദ്. കുട്ടികളെക്കുറിച്ചുള്ള ആക്ഷേപകരവും അനുചിതവും നിയമവിരുദ്ധവുമായ ഉള്ളടക്കം അടങ്ങിയ മൗലാന അലി തന്‍വിയുടെ ബഹിഷ്തി സേവര്‍ എന്ന പുസ്തകം പാഠ്യപദ്ധയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. 

വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടത്തിന് കത്തെഴുതുകയായിരുന്നു. ഉടന്‍ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് തരണമെന്നുമുള്ള ആവശ്യത്തെത്തുടര്‍ന്നാണ് സിലബസില്‍ നിന്നും പുസ്തകം നീക്കം ചെയ്തിരിക്കുന്നത്.  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കുളിച്ചാല്‍ മതിയെന്നായിരുന്നു പുസ്തകത്തില്‍ പറയുന്നത്. ഇതേ പുസ്തകത്തിലെ തന്നെ 271ാം പേജിലെ ഞെട്ടിക്കുന്ന മറ്റൊരു ഭാഗം മരിച്ച സ്ത്രീയുമായോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായോ മൃഗവുമായോ ഉള്ള ലൈംഗികതയെ ന്യായീകരിക്കുന്നുമുണ്ട്. 

പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചതായി എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ, പരാതിയില്‍ അവതരിപ്പിച്ച ഉള്ളടക്കം നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കമ്മീഷന്‍ വിഷയം ഉയര്‍ത്തിക്കാട്ടിയതോടെ ഉള്ളടക്കം പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം ഒരു കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ നടപടി വൈകിയപ്പോള്‍, ഒക്‌ടോബര്‍ 19 ന് എന്‍സിപിസിആറിനു മുന്നില്‍ ഹാജരാകാന്‍ ഉന്നത ജില്ലാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതോടെ പാഠ്യപദ്ധതിയില്‍ നിന്ന് പുസ്തകം നീക്കം ചെയ്തതായി ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com