'ദീപാവലി ആഘോഷത്തിന് ചുവപ്പു സാരിയുടുക്കാന്‍ ആഗ്രഹിക്കുന്നു, നിങ്ങളെന്ത് പറയുന്നു'

2.7 ലക്ഷം ആളുകളാണ് പോസ്റ്റ് കണ്ടത്. ഏഴായിരത്തിലധികം ലൈക്കുകളും നേടി.
നോര്‍വീജിയന്‍ അംബാസഡര്‍ മെയ് എലിന്‍ സ്‌റ്റെനറും ഭര്‍ത്താവും ഇന്ത്യന്‍ വേഷത്തില്‍/ ഫോട്ടോ: എക്‌സ്
നോര്‍വീജിയന്‍ അംബാസഡര്‍ മെയ് എലിന്‍ സ്‌റ്റെനറും ഭര്‍ത്താവും ഇന്ത്യന്‍ വേഷത്തില്‍/ ഫോട്ടോ: എക്‌സ്

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാരി വാങ്ങി നോര്‍വീജിയന്‍ അംബാസഡര്‍ മെയ് എലിന്‍ സ്‌റ്റെനര്‍. സാരിയുടത്ത ഫോട്ടോ എക്‌സ് അക്കൗണ്ടിലൂടെയാണ് സാരിയുടുത്ത ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവും ഇന്ത്യന്‍ വേഷം ധരിച്ച് നില്‍ക്കുന്ന ഫോട്ടോയും ഒപ്പമുണ്ട്. 

സാരി തെരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവര്‍ പറയുന്നുണ്ട്. അത്രമാത്രം വ്യത്യസ്തമായ തുണിത്തരണങ്ങളാണുള്ളത്. പല നിറത്തിലുള്ള സാരികളും ഉണ്ട്. ചുവപ്പ് തെരഞ്ഞെടുത്താലോ എന്ന് വിചാരിക്കുന്നു. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്നാണ് അവര്‍ ചോദിച്ചിരിക്കുന്നത്. അതേസമയം സാരി തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും ഭര്‍ത്താവിന്റെ വസ്ത്രം തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നുണ്ട്. 

2.7 ലക്ഷം ആളുകളാണ് പോസ്റ്റ് കണ്ടത്. ഏഴായിരത്തിലധികം ലൈക്കുകളും നേടി.

ഇന്ത്യയിലെ നോര്‍വേയുടെ പുതിയ അംബാസഡറായ ശ്രീമതി സ്‌റ്റെനര്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് തന്റെ യോഗ്യതാപത്രം സമര്‍പ്പിച്ചു. ഇന്ത്യ സാംസ്‌കാരികമായി വൈവിധ്യപൂര്‍ണ്ണമായതിനാല്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളും മറ്റും അറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com