പാലന്‍പൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണപ്പോള്‍, എഎന്‍ഐ
പാലന്‍പൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണപ്പോള്‍, എഎന്‍ഐ

നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരുഭാ​ഗം തകര്‍ന്നുവീണു, ഗുജറാത്തില്‍ ഒരാള്‍ മരിച്ചു- വീഡിയോ 

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് മരണം സംഭവിച്ചത്.

പാലന്‍പൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അംബാജി റൂട്ടിലേക്കുള്ള പാലത്തിന്റെ ​ഒരു ഗർഡറാണ് തകര്‍ന്നുവീണത്. കഴിഞ്ഞ കുറെ മാസങ്ങളായി പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. അതിനിടെയാണ് സംഭവം. കൂടുതല്‍ ആളുകള്‍ പാലത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ രക്ഷാദൗത്യം തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com