'പാര്‍ട്ടിക്ക് മൈനസ് പോയിന്റാകും', തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറാം മുഖ്യമന്ത്രി

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി മിസോറാമിലെത്തുന്നത്.
മിസോറാം മുഖ്യമന്ത്രി സൊറംതങ്ക/ഫോട്ടോ: എക്‌സ്
മിസോറാം മുഖ്യമന്ത്രി സൊറംതങ്ക/ഫോട്ടോ: എക്‌സ്

ഐസ്വാള്‍:  തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി സൊറംതങ്ക. ഈ മാസം 30ന് മിസോറാമിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത്തില്‍ മോദി സന്ദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി മിസോറാമിലെത്തുന്നത്.

മിസോറമിലെ ജനങ്ങളെല്ലാം ക്രൈസ്തവരാണ്. മണിപ്പൂരില്‍ മെയ്ത്തികള്‍ നൂറുകണക്കിന് പള്ളികള്‍ കത്തിച്ച സമയത്ത് മിസോറാമിലെ എല്ലാ ജനങ്ങളും അതിനെതിരായിരുന്നു. ഈ സമയത്ത് ബിജെപിയോട് അനുഭാവം പുലര്‍ത്തുക എന്നത് പാര്‍ട്ടിക്ക് മൈനസ് പോയിന്റായിരിക്കുമെന്നും സൊറംതങ്ക പറഞ്ഞു. 

മിസോറാമില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണ് സൊറംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ്. കേന്ദ്രത്തില്‍ ബിജെപിയുമായി സഖ്യമുള്ള പാര്‍ട്ടിക്ക് സംസ്ഥാനതലത്തില്‍ സഖ്യമില്ല. നവംബര്‍ ഏഴിനാണ് മിസോറാം തെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com