തുറന്ന കോടതിയില്‍ വാദത്തിനിടെ സഹപ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച് ജഡ്ജി; രണ്ട് ദിവസത്തിന് ശേഷം മാപ്പ് പറച്ചില്‍

ഒക്ടോബര്‍ 23 നാണ് സംഭവം. ബെഞ്ചിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് വൈഷ്ണവും  ജഡ്ജി ജസ്റ്റിസ് മൗന ഭട്ടും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: കോടതിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ ജഡ്ജി തുറന്ന കോടതിയില്‍ സഹപ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ചു. ഇതിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ജഡ്ജി ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് മാപ്പ് പറഞ്ഞു. 

ഒക്ടോബര്‍ 23 നാണ് സംഭവം. ബെഞ്ചിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് വൈഷ്ണവും  ജഡ്ജി ജസ്റ്റിസ് മൗന ഭട്ടും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. കേസില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെയുള്ള വിയോജിപ്പാണ് കാരണം. രണ്ട് ദിവസം കഴിഞ്ഞ് ജസ്റ്റിസ് വൈഷ്ണവ് മാപ്പ് പറയുകയായിരുന്നു. 

'കഴിഞ്ഞ ദിവസം സംഭവിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു, ഞങ്ങള്‍ ഒരു പുതിയ സെഷന്‍ ആരംഭിക്കുന്നു', ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് മൗന ഭട്ടിന്റെ സാന്നിധ്യത്തില്‍ സെഷന്‍ ആരംഭിച്ചയുടന്‍ ജസ്റ്റിസ് വൈഷ്ണവ് പറഞ്ഞു.   കോടതിയില്‍ വിധി പ്രസ്താവിക്കുന്നതിനിടെ പിറുപിറുത്തു എന്ന കാര്യത്തിനാണ് ജസ്റ്റിസ് വൈഷ്ണവ് കയര്‍ത്ത് സംസാരിച്ചത്. വിധിയില്‍ വിയോജിപ്പുണ്ടെന്നായിരുന്നു മൗന ഭട്ടിന്റെ പ്രതികരണം. ജസ്റ്റിസ് വൈഷ്ണവ് ബെഞ്ചില്‍ നിന്നും എഴുന്നേറ്റ് പോവുകയും ചെയ്തു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന്റെ വീഡിയോ ഹൈക്കോടതിയുടെ സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com