അച്ഛനോട് പഴയ ശത്രുത, വീട്ടില്‍ അതിക്രമിച്ച് കയറി അക്രമിസംഘം 16കാരിയെ തീകൊളുത്തി കൊന്നു; അന്വേഷണം 

ഉത്തര്‍പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച് കയറി 16കാരിയെ തീകൊളുത്തി കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച് കയറി 16കാരിയെ തീകൊളുത്തി കൊന്നു. പഴയ ശത്രുതയുടെ പേരില്‍ എട്ടുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അമേഠിയില്‍ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടില്‍ മകള്‍ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു ആക്രമണമെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലുകയായിരുന്നു. പഴയ ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്നും അച്ഛന്റെ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. കുട്ടിയുടെ അച്ഛനോട് പ്രതികളില്‍ ഒരാള്‍ക്ക് ശത്രുത ഉണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമം തുടരുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com