ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ല, രോഗികളെ ചികിത്സിച്ച് മരുന്ന് കുറിച്ച് നല്‍കി എംഎല്‍എ- വൈറല്‍ വീഡിയോ 

ഒഡീഷയില്‍ ഡോക്ടറുടെ അഭാവത്തില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എംഎല്‍എ രോഗികളെ പരിശോധിക്കുകയും മരുന്നുകള്‍ കുറിച്ച് നല്‍കുകയും ചെയ്യുന്നത് കണ്ട് അമ്പരന്ന് നാട്ടുകാര്‍
രോ​ഗികളെ ചികിത്സിക്കുന്ന എംഎൽഎയുടെ ദൃശ്യം, സ്ക്രീൻഷോട്ട്
രോ​ഗികളെ ചികിത്സിക്കുന്ന എംഎൽഎയുടെ ദൃശ്യം, സ്ക്രീൻഷോട്ട്

ഭുവനേശ്വര്‍: ഒഡീഷയില്‍ ഡോക്ടറുടെ അഭാവത്തില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എംഎല്‍എ രോഗികളെ പരിശോധിക്കുകയും മരുന്നുകള്‍ കുറിച്ച് നല്‍കുകയും ചെയ്യുന്നത് കണ്ട് അമ്പരന്ന് നാട്ടുകാര്‍. ഡോക്ടര്‍ കൂടിയായ
കോണ്‍ഗ്രസ് എംഎല്‍എ സി എസ് റാസന്‍ എക്കയാണ് തന്റെ മണ്ഡലത്തിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ലെന്ന് അറിഞ്ഞ് പഴയ കുപ്പായം എടുത്തണിഞ്ഞത്. ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ആറുമാസം മാത്രമാണ് അവശേഷിക്കുന്നത്.

രാജ്ഗാങ്പൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് സി എസ് റാസന്‍ എക്ക. രാജ്ഗാങ്പൂര്‍  സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ആതുരശുശ്രൂഷയ്ക്ക് ഇറങ്ങി തിരിച്ചത്. എംബിബിഎസ് ബിരുദധാരിയായ റാസന്‍ എക്ക മുന്‍ സൈനിക ഡോക്ടറാണ്. 

ഡോക്ടര്‍മാര്‍ ഇല്ലാത്തത് മൂലം അടിസ്ഥാന ചികിത്സ പോലും ലഭിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് എംഎല്‍എ ഡോക്ടറുടെ കുപ്പായം ധരിച്ചത്. 'പ്രൊഫഷന്‍ കൊണ്ട് ഡോക്ടര്‍ ആയ ഞാന്‍ പ്രശ്‌നം തീര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് നാലുദിവവസമായി ഡോക്ടര്‍മാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വരുന്നില്ല എന്നായിരുന്നു നാട്ടുകാരുടെ പരാതി'- റാസന്‍ എക്ക പറയുന്നു. ആശുപത്രിയില്‍ രോഗികളെ നോക്കുന്ന റാസന്‍ എക്കയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com