പന്നികള്‍ വിള നശിപ്പിച്ചു; രണ്ടു സ്ത്രീകള്‍ അടക്കം കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു, വീണ്ടും ആള്‍ക്കൂട്ട ആക്രമണം  

ഝാര്‍ഖണ്ഡില്‍ പന്നികള്‍ വിള നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ  രണ്ട് സ്ത്രീകള്‍ അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പന്നികള്‍ വിള നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ  രണ്ട് സ്ത്രീകള്‍ അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു.  ഇവര്‍ വളര്‍ത്തുന്ന പന്നികള്‍ ബന്ധുവിന്റെ കൃഷിയിടത്തിലെ വിളകള്‍ നശിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

റാഞ്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഝഞ്ജി ടോല ഗ്രാമത്തിലാണ് സംഭവം. ജ്ഞാനേശ്വര്‍ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവരാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ വളര്‍ത്തുന്ന പന്നികള്‍ ബന്ധുവിന്റെ കൃഷിയിടത്തിലെ വിള നശിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. ഇരു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച ആയുധങ്ങളുമായി എത്തിയ ആള്‍ക്കൂട്ടമാണ് കുടുംബത്തിലെ സ്ത്രീകള്‍ അടക്കമുള്ളവരെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഇതില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com