ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: എട്ടംഗ സമിതിയിൽ അമിത് ഷായും അധീർ രഞ്ജൻ ചൗധരിയും‌

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് എട്ടംഗ സമിതിയുടെ അധ്യക്ഷൻ
അമിത് ഷാ/ ചിത്രം; പിടിഐ
അമിത് ഷാ/ ചിത്രം; പിടിഐ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദേശം പഠിക്കാൻ സമിതി രൂപവത്കരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ അടങ്ങിയ എട്ടംഗ സമിതിയുടെ അധ്യക്ഷൻ.  

ഡിപിഎപി (ഡെമോക്രാറ്റിക് പ്രോ​ഗ്രസീവ് ആസാദ് പാർട്ടി) ചെയർമാനും മുൻ കശ്മീർ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ കെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് അംഗങ്ങൾ. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com