ന്യൂഡല്‍ഹി: ജി 20 ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. സെപ്റ്റംബര്‍ എട്ടുമുതല്‍ 10വരെയാണ് തലസ്ഥാന നഗരത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിലക്കിയിരിക്കുന്നത്.
സുരക്ഷാ, ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിലക്ക്. ന്യൂഡല്‍ഹി മുന്പ്പില് കോര്പ്പറേഷന് പരിധിയില്‍ ഫുഡ് ഡെലിവറി, ആമസോണ്‍ പോലുള്ള കൊമേഷ്യല്‍ ഡെലിവറികള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയതായി പൊലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ എസ് എസ് യാദവ് വ്യക്തമാക്കി.
നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
'പ്രിയപ്പെട്ട ഡല്‍ഹിക്കാരെ, ഒട്ടും പരിഭ്രാന്തരാകേണ്ടതില്ല. ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ട്രാഫിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിരുന്നാല്‍ മതിയാകും'- ഡല്‍ഹി പൊലീസ് ട്വിറ്ററില്‍ കുറിച്ചു. സെപ്റ്റംബര്‍ 9,10 തീയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ സനാതന ധർമ്മം പിഴുതെറിയണം: ഉദയനിധിയുടെ പ്രസ്താവനയിൽ കോൺഗ്രസിൽ ഭിന്നത; നിർഭാഗ്യകരമെന്ന് കരൺ സിങ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക