ആടുമായി സെക്‌സ്; വീഡിയോ വൈറല്‍; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിറകിലേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് പ്രദേശവാസിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്


ബംഗളൂരു;  കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പിടിയിലായത്. 

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിറകിലേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് സമീര്‍ ഖാന്‍ എന്നയാള്‍ കണ്ടിരുന്നു. സംശയം തോന്നിയ ഇയാള്‍ റൂഹിദിനെ പിന്തുടര്‍ന്നു. ആടിനെ ലൈംഗികമായി പീഡിപ്പിക്കുന്നതുകണ്ട സമീര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും തെളിവ്‌ സഹിതം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതി പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിക്കെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com