ഒരുമാസം മുന്‍പ് പട്ടി കടിച്ചു, ഭയം കാരണം വീട്ടില്‍ പറഞ്ഞില്ല; 14 കാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു 

ഉത്തര്‍പ്രദേശില്‍ 14കാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 14കാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു. ഒരു മാസം മുന്‍പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. എന്നാല്‍ ഇക്കാര്യം കുട്ടി മാതാപിതാക്കളില്‍ നിന്ന് മറച്ചുവെച്ചതായാണ് റിപ്പോര്‍ട്ട്.

ഗാസിയാബാദിലാണ് സംഭവം. 14കാരനായ സബേസ് ആണ് മരിച്ചത്. സബേസിന്റെ അയല്‍വാസി തെരുവുനായ്ക്കളെ വളര്‍ത്തുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ അഞ്ചാറു തെരുവുനായ്ക്കളെയാണ് പരിപാലിച്ചിരുന്നത്. ഇതില്‍ ഏതെങ്കിലുമാകാം കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഭയം കാരണം പട്ടി കടിച്ച കാര്യം മാതാപിതാക്കളോട് കുട്ടി പറഞ്ഞില്ല. നാലുദിവസം മുന്‍പാണ് കുട്ടി പേവിഷബാധയുടെ ലക്ഷണം കാണിക്കാന്‍ തുടങ്ങിയതെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറയുന്നു. കുട്ടി വെള്ളം കുടിക്കാന്‍ ഭയപ്പെടുകയും ഇരുട്ടത്ത് ഇരിക്കാന്‍ തുടങ്ങിയതോടെയുമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പറയുന്നു. 

വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ആരോഗ്യനിലയില്‍ മാറ്റം ഉണ്ടായില്ല. ചികിത്സയ്ക്കായി കൊണ്ടുപോയ ബുലന്ദ്ഷഹറില്‍ നിന്ന് അച്ഛനൊപ്പം തിരികെ വരുമ്പോഴാണ് കുട്ടി മരിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ അധികൃതരെ സമീപിച്ചു. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com