പ്രണയികളാണെന്ന് തെറ്റിദ്ധരിച്ചു; സഹോദരനും സഹോദരിക്കും നാട്ടുകാരുടെ ക്രൂരമര്‍ദനം; വിഡിയോ വൈറല്‍; കേസ്

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: പ്രണയികളാണെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ രക്ഷാബന്ധന്‍ ദിനത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സഹോദരങ്ങളുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ എസ് സി - എസ്ടി ആക്ട് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഒരു ഫാസ്റ്റ് ഫുഡ് കടയില്‍ നില്‍ക്കുമ്പോഴാണ് അതുല്‍ ചൗധരിക്കും സഹോദരിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാരുടെ ആക്രമണം ഉണ്ടായത്. 

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ അക്രമികള്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണെന്ന് ഒരുവിഭാഗം ആളുകള്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. പരാതിയില്‍ ഏതെങ്കിലും സംഘടനയ്‌ക്കെതിരെ പരാമര്‍ശവുമില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com