'സനാതന ധര്‍മ്മം എച്ച്‌ഐവിയേയും കുഷ്ഠരോഗത്തേയും പോലെ'; വിവാദം ആളിക്കത്തിച്ച് ഡിഎംകെ മന്ത്രി

സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പെ, കൂടുതല്‍ കടുത്ത പ്രതികരണവുമായി ഡിഎംകെ മന്ത്രി എ രാജ
എ രാജ /വീഡിയോ സ്‌ക്രീന്‍ഷോട്ട്
എ രാജ /വീഡിയോ സ്‌ക്രീന്‍ഷോട്ട്

ചെന്നൈ: സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പെ, കൂടുതല്‍ കടുത്ത പ്രതികരണവുമായി ഡിഎംകെ മന്ത്രി എ രാജ രംഗത്ത്. സനാതന ധര്‍മ്മത്തെ എച്ച്‌ഐവിയേയും കുഷ്ഠരോഗത്തേയും പോലെ കണക്കാക്കണം എന്നും ഉദയനിധി സ്റ്റാലിന്‍ വാക്കുകള്‍ മയപ്പെടുത്തിയാണ് സംസാരിച്ചതെന്നും രാജ പറഞ്ഞു. 

'സനാതന ധര്‍മ്മവും വിശ്വകര്‍മ്മ യോജനയും വ്യത്യസ്തമല്ല. രണ്ടും ഒന്നുതന്നെയാണ്. മലേറിയയേയും ഡെങ്കിയേയും പോലെയാണ് സനാതന ധര്‍മ്മം എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന മയപ്പെട്ടുപോയി. എന്നാല്‍, ഈ രോഗങ്ങളെക്കാള്‍ വൃത്തികെട്ട കുഷ്ഠരോഗവും എച്ച്‌ഐവിയും പോലെയാണ് സനാതന ധര്‍മ്മം.'- അദ്ദേഹം പറഞ്ഞു. 

ആരെ വേണമെങ്കിലും അയക്കൂ, ഞാന്‍ സനാതന ധര്‍മ്മത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണ്. പത്തുലക്ഷമോ ഒരുകോടി പേര്‍ വന്നാലോ എനിക്ക് പ്രശ്‌നമില്ല. ഡല്‍ഹിയില്‍ എവിടെ വേണമെങ്കിലും സംവാദത്തിന് വരാന്‍ തയ്യാറാണ്. വിശ്വഗുരു എന്ന് പറയുന്ന മോദിയുടെ മുന്നില്‍ സംവദിക്കാന്‍ ഞാന്‍ തയ്യാറാണ്. ഹിന്ദിയില്‍ സംസാരിക്കില്ല, ഇംഗ്ലീഷില്‍ സംവദിക്കാം. അത് മോദിക്ക് അറിയില്ലെങ്കില്‍ എന്റെ കുറ്റമല്ല. എന്ത് ആയുധം കൊണ്ടുവന്നാലും എനിക്ക് കുഴപ്പമില്ല. ഞാന്‍ അംബേദ്കറിന്റെയും പെരിയാറിന്റെയും പുസ്തകങ്ങളുമായാണ് വരിക'- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com