ഭക്തര്‍ ജീവിച്ചിരിക്കുന്നതു വരെ ധര്‍മ്മത്തെയും വിശ്വാസത്തെയും ആര്‍ക്കും വെല്ലുവിളിക്കാനാവില്ല: സ്മൃതി ഇറാനി ( വീഡിയോ)

'സനാതന ധര്‍മ്മ'ത്തെ വെല്ലുവിളിച്ചവരിലേക്ക് വിശ്വാസികളായ നമ്മുടെ ശബ്ദം എത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു
കേന്ദ്രമന്ത്രി സ്മൃതി ഇറാനി/ പിടിഐ
കേന്ദ്രമന്ത്രി സ്മൃതി ഇറാനി/ പിടിഐ

ന്യൂഡല്‍ഹി: സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന തമഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭക്തര്‍ ജീവിച്ചിരിക്കുന്നതു വരെ ധര്‍മ്മത്തെയും വിശ്വാസത്തെയും ആര്‍ക്കും വെല്ലുവിളിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദ്വാരകയില്‍ ജന്മാഷ്ടമി മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. 

'സനാതന ധര്‍മ്മ'ത്തെ വെല്ലുവിളിച്ചവരിലേക്ക് വിശ്വാസികളായ നമ്മുടെ ശബ്ദം എത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സനാതന ധര്‍മ്മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ തക്കതായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. 

ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഉള്‍പ്പടെ നിരത്തിവേണം മറുപടി നല്‍കാനെന്നും, എന്നാല്‍ പഴയ കാര്യങ്ങള്‍ ഉന്നയിച്ച് ധ്രുവീകരണം പാടില്ലെന്നും മോദി പറഞ്ഞു. ഇത്തരം കാര്യങ്ങളെ എതിര്‍ക്കുകയല്ല വേണ്ടത് പകരം അതിനെ മുളയിലേ നുള്ളുകയാണ് വേണ്ടെതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com