'പരസ്പരമുള്ള വിശ്വാസം വീണ്ടെടുക്കൂ, ഒരുമിച്ചു മുന്നേറാം'; ജി 20 ഉച്ചകോടിക്കു തുടക്കം

മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിലൂടെ, സ്വന്തം ഉത്തരവാദിത്വം നിറവേറ്റി മുന്നോട്ടുപോവാന്‍ ലോകരാജ്യങ്ങള്‍ക്കാവണം
ജി 20 ഉച്ചകോടിക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു/പിടിഐ
ജി 20 ഉച്ചകോടിക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു/പിടിഐ

ന്യൂഡല്‍ഹി: പഴയ വെല്ലുവിളികള്‍ പുതിയ പരിഹാരങ്ങള്‍ ആവശ്യപ്പെടുന്ന കാലമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പരമുള്ള വിശ്വാസത്തിലൂടെയോ അത്തരം പരിഹാരങ്ങളില്‍ എത്താനാവൂ. ആ വിശ്വാസം വീണ്ടെടുക്കാനാണ് ജി 20 അധ്യക്ഷ രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ ലോകത്തോട് ആവശ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി 20 സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ലോകനേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

കോവിഡിനു ശേഷം വലിയൊരു വിശ്വാസ രാഹിത്യ പ്രതിസന്ധിയിലുൂടെയാണ് ലോകം കടന്നുപോവുന്നത്. യുക്രെയ്ന്‍ യുദ്ധം ആ പ്രതിസന്ധി മൂര്‍ഛിപ്പിച്ചു. കോവിഡിനെ നമുക്കു കീഴടക്കാനായെങ്കില്‍ ഈ വിശ്വാസരാഹിത്യ പ്രതിസന്ധിയെയും മറികടക്കാനാവുമെന്ന് മോദി പറഞ്ഞു.

മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിലൂടെ, സ്വന്തം ഉത്തരവാദിത്വം നിറവേറ്റി മുന്നോട്ടുപോവാന്‍ ലോകരാജ്യങ്ങള്‍ക്കാവണം. ഇത് ഒരുമിച്ചു നടക്കേണ്ട സമയമാണെന്ന് മോദി പറഞ്ഞു.

ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാനുള്ള മോദിയിയുടെ നിര്‍ദേശം അംഗരാജ്യങ്ങള്‍ അംഗീകരിച്ചു. ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്‌സന്‍ അസാലി അസ്സൗമാനിയെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com