തൊട്ടു, തൊട്ടില്ല...; സഫാരി ജീപ്പിന് നേരെ പാഞ്ഞടുത്ത് കൊമ്പന്‍, ഒടുവില്‍- വീഡിയോ 

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
ജീപ്പിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാനയുടെ ദൃശ്യം
ജീപ്പിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാനയുടെ ദൃശ്യം

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വനഭംഗി ആസ്വദിക്കാന്‍ പോകുന്നവര്‍ വന്യമൃഗങ്ങളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കരുത് എന്ന് വനംവകുപ്പ് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോള്‍ കാട്ടാന സഫാരി ജീപ്പിന് നേരെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവച്ചത്. തലനാരിഴയ്ക്കാണ് സഫാരി ജീപ്പില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. തൊട്ടു, തൊട്ടില്ല എന്ന നിലയില്‍ എത്തിയതാണ്. എന്നാല്‍ മനസ്സാന്നിധ്യം കൈവിടാതെ, ഡ്രൈവര്‍ ജീപ്പ് അതിവേഗം പിന്നോട്ടെടുത്ത് ഓടിച്ചത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

അതിനിടെ, ജീപ്പിലെ യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി കുറച്ചുദൂരം കാട്ടാന ജീപ്പിനെ പിന്തുടര്‍ന്നു. വീഡിയോയുടെ ഒരു ഘട്ടത്തില്‍ ആന ഇപ്പോള്‍ ജീപ്പിനെ കുത്തിമറിച്ചിടും എന്ന് തോന്നിപ്പോകും. എന്നാല്‍ അതിവേഗത്തില്‍ ജീപ്പ് പിന്നോട്ട് ഓടിച്ചത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് കാട്ടാന കാട്ടിലേക്ക് തന്നെ മടങ്ങുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com