ക്ഷേത്രങ്ങളില്‍ പൂജാരിമാരായി വനിതകള്‍; ദ്രാവിഡ മോഡല്‍ സാധ്യമാക്കിയെന്ന് സ്റ്റാലിന്‍

ദ്രാവിഡ മോഡല്‍ ഭരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി എത്താന്‍ പോവുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
എം കെ സ്റ്റാലിന്‍/ ഫയല്‍
എം കെ സ്റ്റാലിന്‍/ ഫയല്‍

ചെന്നൈ: ദ്രാവിഡ മോഡല്‍ ഭരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി എത്താന്‍ പോവുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 'സ്ത്രീകള്‍ പൈലറ്റും ബഹിരാകാശ യാത്രികരും ഒക്കെയായി നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ദേവീക്ഷേത്രങ്ങളില്‍ പോലും പൂജാരിമാരുടെ സ്ഥാനത്ത് നിന്ന് അശുദ്ധി കല്‍പ്പിച്ച് സ്ത്രീകളെ മാറ്റിനിര്‍ത്തി. 

എന്നാല്‍, അവസാനം മാറ്റം സംഭവിച്ചിരിക്കുന്നു. പെരിയാറിന്റെ ഉള്ളില്‍ മുള്ളായി തളച്ചിരുന്ന ആ വിഷമം മാറ്റി ദ്രാവിഡ സര്‍ക്കാര്‍ എല്ലാ ജാതിയിലും പെട്ട ആളുകളെ പൂജാരിമാരായി നിയമിച്ചു. സ്ത്രീകളും ഇപ്പോള്‍ ശ്രീകോവിലുകളില്‍ കയറുന്നു. സമത്വത്തിന്റെ പുതിയ യുഗം ആരംഭിക്കുന്നു'- അദ്ദേഹം എക്‌സില്‍ കുറിച്ചു.  ബ്രാഹ്മണര്‍ അല്ലാത്തവരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ അനുവദിക്കാത്തത് തന്റെ നെഞ്ചില്‍ മുള്ളായി തറച്ചിരിക്കുകയാണെന്ന് മുന്‍പ് പെരിയാര്‍ ഇവി രാമസ്വാമി നായ്ക്കര്‍ പറഞ്ഞിരുന്നു. ഇത് പരാമര്‍ശിച്ചാണ് സ്റ്റാലിന്റെ ട്വീറ്റ്. 

സംസ്ഥാന സക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ശ്രീരംഗം ശ്രീ രംഗനാഥ ക്ഷേത്രം നടത്തുന്ന ട്രെയിനിങ് മൂന്നു സ്ത്രീകള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം തന്നെ തമിഴ്‌നാട്ടിലെ ചില ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പൂജാരിമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com