രാഹുൽ ​ഗാന്ധി/ പിടിഐ
രാഹുൽ ​ഗാന്ധി/ പിടിഐ

രാഹുല്‍ വീണ്ടും പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍; ആറു സുപ്രധാന കമ്മിറ്റികള്‍ ബിജെപിക്ക്

ശശി തരൂര്‍ ആണ് രാസവളം ,രാസവസ്തു പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ തുടരും. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേശ് ആണ് പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം, സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍. 

പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചുകൊണ്ട് ശനിയാഴ്ചയാണ് ലോക്‌സഭ ബുള്ളറ്റിന്‍ ഇറക്കിയത്. പുതിയ കമ്മിറ്റികള്‍ ഈ മാസം 13 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ്, പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചത്. 

ആറു പ്രധാന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷപദം ഭരണകക്ഷിയായ ബിജെപിക്കാണ്. ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനകാര്യം, ആരോഗ്യം എന്നിവയുടെ കമ്മിറ്റി തലപ്പത്താണ് ബിജെപിയുള്ളത്. വാണിജ്യകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിങ്‌വിയെ നിയമിച്ചു. 

രാസവളം ,രാസവസ്തു കമ്മിറ്റി ചെയര്‍മാന്‍ കോണ്‍ഗ്രസിലെ ശശി തരൂര്‍ ആണ്. ഗ്രാമ വികസനം, പഞ്ചായത്തീ രാജ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ഡിഎംകെയുടെ കനിമൊഴിയാണ്. ഡിഎംകെയുടെ തിരുച്ചി ശിവയാണ് വ്യവസായ വകുപ്പ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. ടൂറിസം, സംസ്‌കാരം, ഗതാഗത വകുപ്പ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേവ്‌സണായി വൈഎസ്ആര്‍ കോണ്‍ഗ്രസിലെ വിജയസായി റെഡ്ഡിയേയും നിയമിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com