'ചരിത്ര നിമിഷം'; പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉപരാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി- വീഡിയോ 

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വൈസ് പ്രസിഡന്റും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി
പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതി ദേശീയ പതാക ഉയർത്തുന്നു, എഎൻഐ
പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതി ദേശീയ പതാക ഉയർത്തുന്നു, എഎൻഐ

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വൈസ് പ്രസിഡന്റും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി. ഇതൊരു ചരിത്ര നിമിഷമാണെന്ന് ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം ജഗ്ദീപ് ധന്‍കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഇതൊരു ചരിത്ര നിമിഷമാണ്. ഭാരതം യുഗാന്തരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു.ഭാരതത്തിന്റെ ശക്തിയെയും സംഭാവനയെയും ലോകം പൂര്‍ണമായ അംഗീകരിക്കുന്നു. വികസനത്തിനും നേട്ടങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.' - ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

നാളെ മുതല്‍ ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. നാളെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലാകും പ്രത്യേക സമ്മേളനം തുടങ്ങുക.ഗണേശ ചതുര്‍ത്ഥി ദിനമായ ചൊവ്വാഴ്ച മുതല്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടക്കും. ഇതിനു മുന്നോടിയായാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് ദേശീയ പതാക സ്ഥാപിച്ചത്. 

അതിനിടെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല വിളിച്ച യോഗം വൈകീട്ട് നാലരയ്ക്ക് നടക്കും. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അജണ്ട യോഗത്തില്‍ ചര്‍ച്ചയാകും. യോഗത്തില്‍ പങ്കെടുത്ത് പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. 

പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും പ്രാധാന്യവും പ്രത്യേക സമ്മേളനത്തില്‍ ഇരുസഭകളും ചര്‍ച്ച ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയമന ബില്‍ അടക്കം നാലു ബില്ലുകളും പ്രത്യേക സമ്മേളനം പരിഗണിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com