പ്രത്യേക പാര്‍ലമെന്റ് സമ്മേളനം: സര്‍വകക്ഷിയോഗം വൈകീട്ട്; പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് ദേശീയ പതാക സ്ഥാപിക്കും

നാളെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലാകും പ്രത്യേക സമ്മേളനം തുടങ്ങുക
പാർലമെന്റ് മന്ദിരം/  ഫയൽ
പാർലമെന്റ് മന്ദിരം/ ഫയൽ

ന്യൂഡല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സര്‍വകക്ഷിയോഗം ഇന്ന് ചേരും. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല വിളിച്ച യോഗം വൈകീട്ട് നാലരയ്ക്ക് നടക്കും. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അജണ്ട യോഗത്തില്‍ ചര്‍ച്ചയാകും. യോഗത്തില്‍ പങ്കെടുത്ത് പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. 

നാളെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലാകും പ്രത്യേക സമ്മേളനം തുടങ്ങുക. ഗണേശ ചതുര്‍ത്ഥി ദിനമായ ചൊവ്വാഴ്ച മുതല്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടക്കും. ഇതിനു മുന്നോടിയായി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് ദേശീയ പതാക സ്ഥാപിക്കും. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ദേശീയ പതാക സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. 

പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും പ്രത്യേക സമ്മേളനത്തിൽ ഇരുസഭകളും ചർച്ച ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പു കമ്മിഷൻ നിയമന ബിൽ അടക്കം നാലു ബില്ലുകളും പ്രത്യേക സമ്മേളനം പരി​ഗണിക്കും. പാർലമെന്റ് സമ്മേളനത്തിൽ പുതിയ പാർലമെന്റിൽ ലോക്സഭ, രാജ്യസഭ ജീവനക്കാർക്ക് പുതിയ യൂണിഫോം നിശ്ചയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com