കോളജിലേക്ക് ഗണേശവിഗ്രഹവുമായി പോകുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

പരിക്കേറ്റ വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഭുവനേശ്വര്‍: ഗണേശ വിഗ്രഹവുമായി കോളജിലേക്ക് പോകുകയായിരുന്ന ട്രാക്ടര്‍ 11കെവി വൈദ്യുതി ലൈനില്‍ തട്ടി വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം.

പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശവിഗ്രഹത്തിന് മുകളില്‍ പതാക കെട്ടിയ വടി ലൈനില്‍ തട്ടുകയായിരുന്നു. ട്രാക്ടറിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഷോക്കേറ്റത്. ഒരാള്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.

മറ്റൊരു സംഭവത്തില്‍, ഭുവനേശ്വറിലെ കുവാഖായ നദിയില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ഒരാള്‍ മുങ്ങി മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com